എംജി യൂണിവേഴ്സിറ്റി ഡിഗ്രി പരീക്ഷയിൽ 100% വിജയവുമായി പെരുവന്താനം സെന്റ്‌ ആന്റണീസ് കോളേജ്

Estimated read time 0 min read

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ഇക്കഴിഞ്ഞ ബിരുദ പരീക്ഷയിൽ ബി.എസ്.സി സൈബർ ഫോറൻസിക്കിനു 100% വിജയത്തിന്റെ പൊൻ തിളക്കത്തിലാണ് പെരു വന്താനം സെന്റ്‌. ആന്റണീസ് കോളേജ്. പരീക്ഷ എഴുതിയ  മുഴുവൻ വിദ്യാർഥികളും എ പ്ലസ് ഗ്രേഡും നിരവധി എ ഗ്രേഡുകളോടുകൂടി  പാസായതായി പ്രിൻ സിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി അറിയിച്ചു. ഈ വർഷം വിജയിച്ച സൈബർ ഫോറൻസിക്ക് വിദ്യാർത്ഥികളുടെ പ്ലെയ്സ്മെന്റുകളും പൂർത്തിയായി കഴിഞ്ഞു.

നാക് അക്രഡിറ്റേഷനും,എഐസിറ്റിഇ  അംഗീകാരങ്ങൾക്കും പിന്നാലെ 100% വിജയം കരസ്ഥമാക്കാനായത് കോളേജിന്റെ പഠന മേഖലയിലെ അംഗീകാരം ആ ണെന്ന് ചെയര്‍മാന്‍ ബെന്നി തോമസ് അറിയിച്ചു. പിറ്റിഎ  പ്രസിഡന്റ് ജോർജ് ജോസഫ് കൂരമറ്റെ അധ്യക്ഷനായ അനുമോദന യോഗത്തിന്  ചെയർമാൻ ബെന്നി തോമസ് . പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി, കോളേജ് സെക്രട്ടറി റ്റിജോമോന്‍ ജേക്കബ്‌, വൈസ് പ്രിന്സിപ്പല്‍മാരായ  സുപർണ്ണ രാജു, രതീഷ് പി ആര്‍, ബോബി കെ മാത്യു, റെസ്നിമോള്‍ ഇ എ,  വകുപ്പ് മേധാവിമാരായ  ജിന്റുമോള്‍ ജോൺ, റിന്റാമോള്‍ മാത്യു  എന്നിവർ സംസാരിച്ചു.

You May Also Like

More From Author

+ There are no comments

Add yours