പാറത്തോട്ടിൽ മഴക്കാലപൂര്‍വ്വ ശുചീക്കരണം മെഗാ ക്ലീനിങ് മെയ് 21ന്

Estimated read time 0 min read

മഴക്കാലപൂര്‍വ്വ ശുചീകരണത്തോടനുബന്ധിച്ച് പാറത്തോട് ഗ്രാമപഞ്ചായത്തിന്‍റെ ആഭിമുഖ്യത്തില്‍ മെയ് 21 രാവിലെ 10 മണിക്ക് പാറത്തോട് ടൌണില്‍ മെഗാ ക്ലീനിംഗ് ഉദ്ഘാടനവും മെയ് 22, 23, 24 തീയതികളിലായി വിവിധ വാര്‍ഡുകളില്‍ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളും നടക്കും. സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍ദേശ പ്രകാരം 22, 23, 24 തീയതികളില്‍ വാര്‍ഡുതലത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍‍ നടത്തുന്നതിനും 21ന് പഞ്ചായത്തുതല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും തീരുമാനിച്ചു.

മാലിന്യം ഉറവിടത്തില്‍ തന്നെ സംസ്കരിക്കുന്നതിന് പൊതുജനങ്ങളെ ബോധവാന്മാരാക്കുന്നതിനുള്ള കാമ്പയിന്‍ സംഘടിപ്പിക്കുന്നതിനും തീരുമാനമായി. പൊതു നിരത്തുകളില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടയുന്നതിനായി പദ്ധതിയിലുള്‍പ്പെടുത്തി അനുവദിച്ച തുക ഉപയോഗിച്ച് സിസി കാമറകള്‍ സ്ഥാപിക്കുമെന്ന് പ്രസി ഡന്‍റ് അറിയിച്ചു. തോടുകളില്‍ അടിഞ്ഞുകൂടിയിട്ടുള്ള മണ്ണും ചെളിയും എംജിഎന്‍ആര്‍ഇജിഎസിന്‍റെ സഹായത്തോടുകൂടി നീക്കം ചെയ്യുന്നതിനും മഴക്കാലത്ത് തോടുകളില്‍ ഒഴുകിയെത്തുന്ന മഴവെള്ളവും മറ്റ് വേസ്റ്റുകളും പറമ്പുകളിലേയ്ക്ക് കയറിയൊഴുകി ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ ഒഴിവാക്കുന്നതിന് അടിയന്തരമായി തോടുകള്‍ വൃത്തിയാക്കുന്നതിനും തീരുമാനമായി.

മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ആരോഗ്യ വകുപ്പിന്‍റെയും മറ്റ് ഡിപ്പാര്‍ട്ട്മെന്‍റുകളുടെയും സംയുക്ത യോഗം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജിജി ഫിലിപ്പിന്‍റെ അധ്യക്ഷതയില്‍ പ്രസിഡന്‍റ് കെ.കെ. ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. മഴക്കാലത്തോടനുബന്ധിച്ച് ഉണ്ടാകുന്ന പകര്‍ച്ചവ്യാധി കളെ പ്രതിരോധിക്കുന്നത് സംബന്ധിച്ച് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉണ്ണികൃഷ്ണന്‍ ക്ലാസ് നയിച്ചു.

അങ്കണവാടി വര്‍ക്കര്‍മാര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, ആശാ വര്‍ക്കര്‍മാര്‍, കുടുംബശ്രീ സിഡിഎസ് അംഗങ്ങള്‍, ഹരിതകര്‍മ സേനാംഗങ്ങള്‍, ഭരണസമിതി അംഗങ്ങള്‍, വിവിധ എസ്റ്റേറ്റുകളെ പ്രതിനിധീകരിച്ച് സൂപ്പര്‍വൈസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു

You May Also Like

More From Author

+ There are no comments

Add yours