ഉയരത്തിനും ആഴത്തിനുമിടയിൽ ധൈര്യപൂർവം നിൽക്കാൻ ഇനി മറ്റെങ്ങും പോകേ ണ്ട. ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രമായ വാഗമൺ കോലാഹലമേട്ടിൽ എത്തി യാൽ മതി. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ (ഡിടിപിസി) അഡ്വഞ്ചർ പാ ർക്കിൽ സ്ഥാപിച്ചിരിക്കുന്ന ചില്ലുപാലം (കാൻഡിലിവർ ഗ്ലാസ് ബ്രിജ്) നാളെ സഞ്ചാരി കൾക്കായി തുറക്കും. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കാൻഡിലിവർ (ഒരു വശ ത്തുമാത്രം ഉറപ്പിച്ചിരിക്കുന്ന) ചില്ലുപാലമാണിത്.

സമുദ്രനിരപ്പിൽനിന്ന് 3500 അടി ഉയരത്തിലുള്ള പാലത്തിൽ കയറിയാൽ മുണ്ടക്കയം, കൂട്ടിക്കൽ, കൊക്കയാർ മേഖലകൾ വരെ കാണാം.പൊതു–സ്വകാര്യ പങ്കാളിത്തത്തി ൽ (പിപിപി) ഡിടിപിസിയും പെരുമ്പാവൂരിലെ ഭാരത്‌മാതാ വെഞ്ചേഴ്സും ചേർന്നാണു പാലം നിർമിച്ചത്. 120 അടി നീളമുളള പാലത്തിനു 3 കോടി രൂപയാണു നിർമാണച്ചെ ലവ്.

ജർമനിയിൽ നിന്ന് ഇറക്കുമതി ചെയ്ത ഗ്ലാസാണ് ഉപയോഗിച്ചത്. 35 ടൺ സ്റ്റീലും ഉപയോ ഗിച്ചു. 500 രൂപയാണു പാലത്തിലേക്കുള്ള പ്രവേശനഫീസ്.ആകാശ ഊഞ്ഞാൽ, സ്കൈ സൈക്ലിങ്, സ്കൈ റോളർ, റോക്കറ്റ് ഇജക്ടർ തുടങ്ങിയവ പാർക്കിൽ ഉടൻ‌ വ രുമെന്നു ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ് പറഞ്ഞു.