കോൺഗ്രസ് മുണ്ടക്കയം മണ്ഡലം പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് പഞ്ചായത്ത് മുൻ പ്ര സിഡന്റും ഡി.സി.സി. അംഗവുമായ കെ.എസ്. രാജുവിനെ നിയമിച്ചു. കോട്ടയം ജി ല്ലയിൽ തർക്കത്തിനിടയാക്കിയ 4 മണ്ഡലത്തിലും ഇതോടെ പ്രസിഡന്റ് മാരെ നിശ്ച യിച്ചു കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണൻ ഉത്തരവിറക്കി.

മുണ്ടക്കയത്ത് രണ്ടു ഗ്രൂപ്പുകളുടെ പ്രതിനിധികളായി ബെന്നി ചേറ്റുകുഴി, ബി. ജയച ന്ദ്രൻ എന്നിവരുടെ പേരുകളായിരുന്നു ചർച്ചയിലുണ്ടായിരുന്നത്. ഇരുഗ്രൂപ്പുo അവകാശ വാദത്തിൽ വിട്ടുവീഴ്ചയില്ലാതെ വന്നതോടെയാണ് പുനസംഘടന സമിതി രാജുവിന്റെ പേരു നിർദ്ദേശിച്ചത്.