എലിക്കുളം ഗ്രാമ പഞ്ചായത്തിന് മികച്ച പഞ്ചായത്ത് പ്രസിഡന്റിനുള്ള എം. എൽ.എ. എക്സലൻസ് അവാർഡ്…
പുതുവർഷ പുലരിയിൽ അഭിമാനമായി എലിക്കുളം. ഏറ്റവും മികച്ച പഞ്ചായത്ത് പ്ര സിഡന്റിനുള്ള പാലാ നിയോജകമണ്ഡലം എം.എൽ.എ.ഏർപ്പെടുത്തിയ ഏറ്റവും മി കച്ച പഞ്ചായത്ത് പ്രസിഡന്റിനുള്ള അവാർഡ് എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡ ന്റ് എസ്. ഷാജി അർഹനായി. പഞ്ചായത്തിലെ കാർഷിക , സാമൂഹിക രംഗങ്ങളിൽ നടത്തിയ മുന്നേറ്റത്തെത്തുടർന്നണ് എലിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന് അർ ഹമായത്.
എം.എൽ.എ.മാണി.സി. കാപ്പൻ  നടത്തിയ നിരീക്ഷണത്തിൽ കേരളത്തിലെ ഏറ്റവും മികച്ച വയോജന സൗഹൃദ പഞ്ചായത്ത്, എം.ജി. യൂണിവേഴ്സിറ്റിയുടെ കേരളത്തിലെ ആദ്യത്തെ U3 A പഞ്ചായത്ത്, കേരളത്തിൽ ആദ്യമായി ഭിന്നശേഷിക്കാർക്കും ,വയോ ജനങ്ങൾക്കു മായി ഒരു ഗാനമേള സംഘത്തെ ഉണ്ടാക്കിയ പഞ്ചയത്ത്, സംസ്ഥാനത്ത് ആദ്യമായി ഒരു റോബോർട്ട് സ്വന്തമായി ഉള്ള പഞ്ചായത്ത്, കാർഷിക മേഖലയിൽ നട ത്തിയ മുന്നേറ്റങ്ങൾക്ക് കോട്ടയം ജില്ലയിലെ മികച്ച പഞ്ചായത്ത് തുടങ്ങിയ നിരവധി കാര്യങ്ങളാണ് അവാർഡ് കമ്മിറ്റി പരിഗണിച്ചത്.ഇളങ്ങുളം നാലാം മൈലിലെ ഹാപ്പി നെസ്സ് പാർക്കിൽ വച്ച് നടന്ന ചടങ്ങിൽ അവാർഡ് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജിക്കു, മാണി.സി. കാപ്പൻ എം.എൽ.എ ഫലകവും പൊന്നാടയും സമ്മാനിച്ചു. പ ഞ്ചായത്ത് വൈസ് പ്രസിഡന്റ് സിൽവി വിൽസൺ ,പന്മായത്തംഗമായ മാത്യൂസ് പെ രുമനങ്ങാട് ,പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.