ശബരിമല ദർശനത്തിന് മണിക്കൂറുകൾ നീണ്ട ക്യൂ രൂപപ്പെട്ടതോടെ പൊൻകുന്നത്തു തീർത്ഥാടക വാഹനങ്ങൾ തടഞ്ഞുതോടെ പ്രതിക്ഷേധവുമായി അയ്യപ്പൻമാർ. വാഹ നം പോലീസ് വഴിയിൽ തടഞ്ഞതിൽ പ്രതിഷേധിച്ചാണ് തീർത്ഥാടകർ റോഡ് ഉപരോ ധിക്കുന്നത്. പാലാ പൊൻകുന്നം റോഡിൽ വാഹനം റോഡിന് കുറുകെ ഇട്ടായിരുന്നു തീർത്ഥാടകരുടെ പ്രതിഷേധം. അന്യസംസ്ഥാന തീർത്ഥാടകരാണ് പ്രതിക്ഷേധ വുമാ യെത്തിയത്. ഇളങ്ങുളം ശാസ്താ ക്ഷേത്ര മൈതാനത്ത് ശബരിമല തീർത്ഥാടകരുടെ വാ ഹനങ്ങൾ തടഞ്ഞിടാൻ തുടങ്ങിയിട്ട് മണിക്കൂറുകളായി. ഇതു കൂടാതെയാണ് കൊപ്രാ ക്കളത്തും തടഞ്ഞത്. ഇതോടെയായാണ് തീർത്ഥാടകർ പ്രതിഷേധവുമായി പാലാ – പൊൻകുന്നം റോഡിലിറങ്ങിയത് .

തിരക്കുമൂലം വഴികളിൽ തീർത്ഥാടകരെ നിയന്ത്രിച്ചിരുന്നു. ഇതാണ് തീർത്ഥാടകരെ പ്രകോപിപിച്ചത്. തിരക്കേറിയതോടെ അയ്യപ്പ ഭക്തരുടെ വാഹനങ്ങൾ നിയന്ത്രിച്ചാണ് ശബരിമലയിലേക്ക് കടത്തി വിടുന്നത്.

പ്രധാന പാതയിൽ ഇളംകുളം ക്ഷേത്രത്തിനു സമീപം ബസ് റോഡിന് കുറുകെ ഇട്ട തീർത്ഥാടകർ ശരണം വിളിച്ച് പ്രതിഷേധിച്ചു. പോലീസുമായുള്ള ഏറെ നേരത്തെ തർക്കത്തിനൊടുവിൽ വാഹനങ്ങൾ കടത്തി വിട്ടതോടാണ് പ്രശ്‌നം ശമിച്ചത്.