കോട്ടയം ജില്ലാ പോലീസും, ജില്ലാ പഞ്ചായത്തും സംയുക്തമായി ചേർന്ന്  നടപ്പിലാ ക്കുന്ന സ്ത്രീകളുടെ രാത്രികാല സുരക്ഷായാത്ര പദ്ധതി” സഹയാത്രിക” യുടെ ഉദ്ഘാ ടനം  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെവി ബിന്ദു ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസ് പദ്ധതിയുടെ ലോ ഗോ സ്റ്റിക്കർ ഓട്ടോറിക്ഷകളിൽ പതിച്ചു. കോട്ടയം റെയിൽവേ സ്റ്റേഷൻ, കെ.എസ്. ആർ.ടി.സി ബസ്‌സ്റ്റാൻഡ്, നാഗമ്പടം സ്റ്റാൻഡ് എന്നിവിടങ്ങളിൽ നിന്നും പദ്ധതിയില്‍ ഉള്‍പ്പെട്ട 32 ഓട്ടോ ഡ്രൈവർമാർക്കുള്ള  ഐഡി കാർഡ് വിതരണം ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ഐ.എ.എസ്  നിർവഹിച്ചു.
സ്ത്രീകൾക്ക് രാത്രികാലങ്ങളിലെ യാത്രകളിൽ കൂടുതൽ സുരക്ഷിതത്വം ഉറപ്പുവരു ത്തുന്നതിന്റെ ഭാഗമായാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. കോട്ടയം ഡിവൈഎസ്പി അനീഷ് കെ.ജി, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വർഗീസ് ടി.എം, വനിതാ ഉപദേശക സമിതി അംഗങ്ങൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.