മലയോരത്തിന്റെ സ്നേഹ വായ്‌പ്പ് ഏറ്റുവാങ്ങി ഡോ.തോമസ് ഐസക്ക്

Estimated read time 0 min read

ജില്ലയുടെ കിഴക്കൻ മലയോരത്തിന്റെ സ്നേഹ വായ്‌പ്പ് ഏറ്റുവാങ്ങി ഡോ.തോമസ് ഐസക്കിന്റെ മണ്ഡല പര്യടനം. പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ പൊതു പര്യട നം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്‌ഘാടനം ചെയ്തു.

ചുട്ട് പൊള്ളുന്ന ചൂടിനുംമേലെയായിരുന്നു ഓരോ സ്വീകരണ കേന്ദ്രത്തിലെയും ആ വേശം. കൊന്നപൂക്കൾ വിതറിയും താളമേളമൊരുക്കിയും ഉത്സവംപോലെ ജനം സ്ഥാ നാർഥിക്കൊപ്പം അണി ചേർന്നു.സ്ഥാനാർഥി നേരിട്ട് കാണാനും പരിചയം പുതുക്കാ നും ഓരോ സ്വീകരണ കേന്ദ്രത്തിലും എത്തുന്നത് രാഷ്‌ടിയഭേദമില്ലാതെ വൻ ജനാവ ലി. ബാൻഡ് മേളവും മുത്തുക്കുടയും പൂക്കുടയും വർണബലൂണുകളുമായി പാതയോ ര ങ്ങളിൽ തടിച്ചുകൂടുന്ന ആബാലവ്യദ്ധം ജനവും സ്നേഹ വായ്‌പോടെയാണ് സ്ഥാനാ ർഥിയെ സ്വീകരിച്ചത്.

തീക്കോയി പഞ്ചായത്തിലെ ഒറ്റയീട്ടിയിൽ നിന്നും ആരംഭിച്ച പര്യടനം, പൂഞ്ഞാർ തെ ക്കേക്കര, പൂഞ്ഞാർ, തിടനാട് പഞ്ചായത്തുകളിലെ വിവിധ സ്വീകരണങ്ങൾക് ശേഷം പാറത്തോട് പഞ്ചായത്തിലെ ചോറ്റിയിൽ അവസാനിച്ചു.എൽഡിഎഫ് നേതാക്കളായ കെ ജെ തോമസ്, രാജു എബ്രഹാം, ജോയി ജോർജ്, രമ മോഹൻ, കെ രാജേഷ്, ഷമീം അഹമദ്, തങ്കമ്മ ജോർജ്കുട്ടി, കുര്യാക്കോസ് ജോസഫ്, ശുഭേഷ് സുധാകരൻ, സാജൻ കുന്നത്ത് എന്നിവർ സ്ഥാനാർഥിയോക്കൊപ്പമുണ്ടായിരുന്നു.

വിവിധ കേന്ദ്രങ്ങളിൽ വി എൻ ശശിധരൻ, രമേഷ് ബി വെട്ടിമറ്റം, തോമസ് മാത്യു, ടി മുരളി, കെ ശശി, ടി എസ് സിജു, കെ പി മധുകുമാർ, റെജി ജേക്കബ്, ഐസക്ക് ഐ സക്ക്, മിഥുൻ ബാബു, ശുഭേഷ് സുധാകരൻ, എം ജി ശേഖരൻ, ഇ കെ മുജീബ്, ഷമ്മാ സ് ലത്തീഫ്, സാജൻ കുന്നത്ത്, പി കെ പ്രദീപ്‌, റജീന റഫീഖ്‌, കെ ആർ അമീർഖാൻ, ജോഷി മൂഴിയാങ്കൽ, പഞ്ചായത്ത്‌ പ്രസിഡന്റുമാരായ ഗീത നോബിൾ, രജനി സുധാക രൻ, വിജി ജോർജ്, ജോർജ് മാത്യു എന്നിവർ സംസാരിച്ചു.

You May Also Like

More From Author