ഏറ്റവും മുതിർന്ന വോട്ടറുടെ അനുഗ്രഹം തേടി ആൻ്റോ ആൻ്റണി

Estimated read time 0 min read

പത്തനംതിട്ട പാർലമെൻ്റ് മണ്ഡലത്തിലെ ഏറ്റവും മുതിർന്ന വോട്ടർ ആയ ശോശാമ്മ സക്കറിയയുടെ വീട് സന്ദർശിച്ച് ആന്റോ ആൻറണി. സംസ്ഥാനത്തെ തന്നെ ഏറ്റവും മുതിർന്ന വോട്ടർ ആയ ശോശാമ്മ സക്കറിയക്ക് 102 വയസ്സാണ്. വളരെ സന്തോഷപൂർ വ്വമാണ് യുഡിഎഫ് സിറ്റിങ് എംപിയും പത്തനംതിട്ട പാർലമെൻറ് സ്ഥാനാർത്ഥിയു  യ ആന്റോ ആൻറണിയെ ശോശാമ്മയും കുടുംബവും സ്വീകരിച്ചത്. തെരഞ്ഞെടുപ്പ് പ്ര ക്രിയ ഇന്ത്യ രാജ്യത്ത് തുടങ്ങിയ കാലം മുതൽ കോൺഗ്രസിന് മാത്രമേ വോട്ട് ചെയ്തിട്ടു ള്ളൂ എന്നും ഇനിയും കൈ ഉള്ളടത്തോളം കാലം കൈപ്പത്തി അടയാളത്തിലെ വോട്ട് രേഖപ്പെടുത്തുകയുള്ളൂ എന്ന് ശോഷമ്മ ആന്റോ ആൻ്റണിയോട് പറഞ്ഞു.

ഏറ്റവും മുതിർന്ന വോട്ടറുടെ പ്രാർത്ഥന എല്ലാകാലവും ഒരു അനുഗ്രഹം ആണെന്നും ഈ പിന്തുണ പ്രചരണ രംഗത്തേക്കുള്ള ഊർജ്ജം ആണെന്നും ആന്റോ ആൻ്റണി എം പി പറഞ്ഞു. ചന്ദനപ്പള്ളി കോട്ടപ്പുറത്ത് വീട്ടിൽ ശോശാമ്മ സക്കറിയയുടെ മൂന്ന് മക്ക ളും വിമുക്തഭടന്മാരാണ്. പൊന്നാട അണിയിച്ചാണ് ആൻ്റോ ആന്റണി ശോശാമ്മേയെ ആദരിച്ചത്.

You May Also Like

More From Author