കാഞ്ഞിരപ്പള്ളി തമ്പലക്കാട് റോഡിൻ്റെ ഉടമസ്ഥതയെ ചൊല്ലിയുള്ള തർക്കത്തിനിടെ സ്വ കാര്യ വ്യക്തിയുടെ കാറുകൾ തകർത്ത സംഭവത്തിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തതതാ ണ് പോലീസ് സ്റ്റേഷൻ മാർച്ചിനിടയാക്കിയത്.

തമ്പലക്കാട് ഗ്രാമ സംരക്ഷണ സമിതിയുടെയും ശ്രീ മഹാകാളിപാറ സംരക്ഷണസമിതിയു ടെയും നേതൃത്വത്തിൽ നടന്ന പോലീസ് സ്റ്റേഷൻ മാർച്ചിൽ കോൺഗ്രസ് പ്രവർത്തകരും പങ്കെടുത്തു.മാർച്ച് ഏതാനും മീറ്റർ അകലെ  ഹിൽടോപ്പ് റോഡിൽ   ബാരിക്കേഡ് വച്ച് പോലീസ് തടഞ്ഞു.തുടർന്ന്  സമരസമിതി പ്രവർത്തകർ പ്രതിക്ഷേധ യോഗം ചേർന്നു.പി എ ഷമീർ, കെ.വി നാരായണൻ, റോണി കെ ബേബി എന്നിവർ സംസാരിച്ചു.