പോലീസിൻ്റെ മോക്ഡ്രില്ലിൽ വട്ടം കറങ്ങി നാട്ടുകാർ.കാഞ്ഞിരപ്പള്ളിയിൽ 6 വയസു കാരനെ തട്ടികൊണ്ട് പോയെന്ന പ്രചരണം പോലീസ് നടത്തിയ മോക്ഡ്രില്ലിൻ്റെ ഭാഗ മാണന്ന് മനസിലാക്കിയത് മണിക്കൂറുകൾക്ക് ശേഷം.
6 വയസുകാരനെ വെള്ളക്കാറിൽ തട്ടിക്കൊണ്ട് പോയതായി അഭ്യൂഹം പരന്നതോടെ കാഞ്ഞിരപ്പള്ളിയിൽ അരങ്ങേറിയത് ആശങ്കയുടെ നിമിഷങ്ങൾ. കൺട്രോൾ റൂമിൽ നിന്നാണ് വയർലെസ് സെറ്റിലേയ്ക്ക് പോലീസിന് സന്ദേശ മെത്തിയത്.KL05 രജിസ്ട്രേ ഷൻ നമ്പരിലുള്ള വെള്ള വാഹനത്തിൽ 6 വയസുകാരനായ കുട്ടിയെ തട്ടിക്കൊണ്ട് പോയി എന്നതായിരുന്നു സന്ദേശം.
ഇതോടെ കാഞ്ഞിരപ്പള്ളിയിലെയും, പൊൻകുന്നത്തെയും അടക്കം ജില്ലയിലെ പോലീ സ് സംഘമൊന്നാകെ അലർട്ടായി. ദേശീയപാതയിലടക്കം എങ്ങും വാഹന പരിശോധ ന തുടങ്ങി. വ്യാപാര സ്ഥാപനങ്ങളിലെ അടക്കം സി സി ടി ദൃശ്യങ്ങളും പരിശോധിച്ചു . ഇതിനിടെ സ്കൂളിലെ കുട്ടിയെയാണ് തട്ടിക്കൊണ്ട് പോയതെന്ന് സോഷ്യൽ മീഡിയ വ ഴിയുള്ള പ്രചരണവും ശക്തമായതോടെ  എ കെ ജെ എം സ്കൂളിലേയ്ക്ക് ഫോൺ കോളു കളുടെ പ്രവാഹമായി. ചില ഓൺലൈൻ മാധ്യമങ്ങൾ തട്ടിക്കൊണ്ട് പോയെന്ന് സ്ഥിരീ കരിച്ച് വാർത്ത കൂടി നൽകിയതോടെ സമൂഹമാധ്യമങ്ങളിലൊന്നാകെ ഇത് പ്രചരിച്ചു.
ചില വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ കുട്ടിയുടെ ചിത്രമെന്ന തരത്തിൽ ഫോട്ടോകളും വ്യാപ കമായി പ്രചരിപ്പിക്കുകയും ചെയ്തു .എന്നാൽ ഈ സമയമത്രയും ഫോൺ കോൾ വന്ന തു മാത്രം സ്ഥിരീകരിച്ച പോലീസ്, ഫോൺ നമ്പർ കണ്ടെത്താനായിട്ടില്ലെന്നും, തട്ടി ക്കൊണ്ട് പോയ വിവരം ഇപ്പോൾ സ്ഥിരീകരിക്കാനാകില്ലെന്നും അറിയിച്ചു. ഒപ്പം ജില്ല യിൽ ഏതെങ്കിലും സ്റ്റേഷനിൽ തട്ടിക്കൊണ്ട് പോകൽ സംബന്ധിച്ച് പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണന്നും വ്യക്തമാക്കുന്നു.  മണിക്കൂറുകൾക്ക് ശേഷം തട്ടിക്കൊണ്ട് പോകൽ മോക്ഡ്രില്ലാണന്ന് പോലീസ് സ്ഥിരീകരിച്ചതോടെ ആ ശങ്കകൾക്കെല്ലാം അവസാനമായി.