പത്തനംതിട്ടയിലെ ജനങ്ങൾക്ക് നരേന്ദ്രമോദിയെ വിശ്വാസമുണ്ട്; ഇടത്-വലത് മുന്ന ണികളെ ജനം തള്ളിക്കളയും: അനിൽ ആന്റണി

ഇടതു വലതു മുന്നണികളെ ജനം എഴുതി തള്ളിയെന്ന് പത്തനംതിട്ട എൻഡിഎ സ്ഥാ നാർത്ഥി അനിൽ ആന്റണി. പത്തനംതിട്ടയിലെ ജനങ്ങൾക്ക് മാറ്റം അനിവാര്യമാണെ ന്നും അവരത് ആ​ഗ്രഹിക്കുന്നുണ്ടെന്നും അനിൽ ആന്റണി പറഞ്ഞു. പത്തനംതിട്ടയി ലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടിയിൽ സംസാരിക്കുകയായിരുന്നു അനിൽ ആ ന്റണി. പത്തനംതിട്ടയിലെ ജനങ്ങൾക്ക് മാറ്റം ആവശ്യമാണ്. അവർ അത് ആ​ഗ്രഹി ക്കുന്നുണ്ട്. 15 വർഷമായി പത്തനംതിട്ടയിൽ ഒരു എംപിയുണ്ട്. പക്ഷെ, വികസനമി ല്ലാത്ത ജില്ലകളിൽ ഒന്നാണ് പത്തനംതിട്ടയെന്നാണ് ഇവിടത്തെ ജനങ്ങൾ പറയുന്നത്. പതിനഞ്ചുവർഷത്തോളം ഒരു എംപി ഉണ്ടായിരുന്നിട്ടും പറയാൻ കഴിയുന്ന ഒരു വിക സനവും ഇവിടെയില്ലെന്നും അനിൽ ആന്റണി ചൂണ്ടിക്കാട്ടി.

പത്തനംതിട്ടയിൽ ഒരു ഐടി പാർക്കോ ഇൻ‍ഡസ്ട്രി പാർക്കോ ഇല്ല. പറയാൻ കഴിയു ന്ന അടിസ്ഥാന സൗകര്യങ്ങൾ വളരെ കുറവാണ്. രണ്ട് പാർട്ടിയിലെ സ്ഥാനാർത്ഥിക ളും മാറി മാറി വന്നിട്ടും പത്തനംതിട്ട വികസന മുരടിപ്പിലാണ്. അതിനാൽ, പത്തനം തിട്ടയിലെ ജനങ്ങൾക്ക് നരേന്ദ്രമോദി നയിക്കുന്ന ഭാരതീയ ജനതാപാർട്ടിയിൽ അതി യായ വിശ്വാസമുണ്ടെന്നും അനിൽ ആന്റണി പറഞ്ഞു.