കോൺഗ്രസുകാർ രാജ്യംവിട്ട് പാകിസ്ഥാനിൽ പോകുന്നതാണ് നല്ലതെന്ന എൻഡിഎ സ്ഥാനാർത്ഥിയുടെ പ്രസ്താവനയോടാണ് പ്രതികരണം. കോൺഗ്രസുകാർ രാജ്യംവിട്ട് പാകിസ്ഥാനിൽ പോകുന്നതാണ് നല്ലതെന്ന എൻഡിഎ സ്ഥാനാർത്ഥി അനില്‍ ആന്‍റ ണിയുടെ പരാമര്‍ശത്തിനെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്‍റോ ആന്‍റണി രംഗ ത്ത്.

പാകിസ്ഥാനിലേക്ക് ആരൊക്കെ പോകണം?അനിൽ ആന്‍റണി നിലപാട് വ്യക്തമാക്ക ണം. രാഹുൽ ഗാന്ധിയോട് ഒപ്പം അടിയുറച്ചു നിൽക്കുന്ന ഒട്ടേറെ മുതിർന്ന കോൺഗ്ര സ് നേതാക്കൾ ഉണ്ട്. അവർ എല്ലാം പാകിസ്ഥാനിലേക്ക് പോകണം എന്നാണോ?എങ്കി ൽ അത് ആരൊക്കെ എന്ന് കൂടി അനിൽ വ്യക്തമാക്കണം.കോൺഗ്രസ്‌ പ്രചരണത്തി നു ആരൊക്കെ വരണം എന്ന് അനിൽ അഭിപ്രായം പറയേണ്ട ആവശ്യമില്ല. അനിലി ന്‍റെ ജല്‍പനങ്ങൾ അവഗണിക്കുന്നു എന്നും ആന്‍റോ ആന്‍റണി പറഞ്ഞു.

കോൺഗ്രസുകാർ രാജ്യംവിട്ട് പാകിസ്ഥാനിൽ പോകുന്നതാണ് നല്ലതെന്ന് എൻഡിഎ സ്ഥാനാർത്ഥി അനിൽ ആന്‍റണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാജ്യദ്രോഹിയായ ആന്‍റോ ആന്‍റണിക്ക് വേണ്ടി പത്തനംതിട്ടയിൽ വോട്ട് തേടാൻ എ.കെ. ആന്‍റണി വരി ല്ലെന്നാണ് കരുതുന്നത്. നരേന്ദ്രമോദി പ്രചാരണത്തിന് എത്തിയ മണ്ഡലത്തിൽ ഇനി ആര് വന്നിട്ടും കാര്യമില്ലെന്നും ആന്‍റോ ആന്‍റണി വ്യക്തമാക്കി.