ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ ബണ്ണി യൂണിറ്റിന്റെ ഉദ്ഘാടനം

Estimated read time 0 min read
കാഞ്ഞിരപ്പള്ളിപേട്ട ഗവണ്മെന്റ് ഹൈസ്കൂളിൽ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ പുതിയതാ യി ആരംഭിച്ച ബണ്ണി യൂണിറ്റിന്റെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചാ യത്ത് മെമ്പർ പി.എ.ഷെമീർ നിർവ്വഹിച്ചു. കാഞ്ഞിരപ്പള്ളി ഉപജില്ലാ വിദ്യാഭ്യാസ ഓ ഫീസർ പി.എച്ച്. ഷൈലജ മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ പിറ്റിഎ പ്രസിഡന്റ്  സജി .കെ അധ്യക്ഷനായിരുന്നു.സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ മൂന്നു മുതൽ അഞ്ച് വയസ്സു വരെയുള്ള കുട്ടി കളുടെ വിഭാഗമാണ് ബണ്ണീസ്.
കുട്ടികൾക്ക് സാമൂഹ്യ അവബോധം ഉണ്ടാക്കുന്ന പ്രവർത്തനങ്ങളാണ് ബണ്ണീസ് ഗ്രൂപ്പി ൽ ഉള്ളത്. കളികളിലൂടെ കാര്യങ്ങൾ പഠിക്കുന്ന രീതിയാണ് ബണ്ണീസിൽ സ്വീകരിച്ചി ട്ടുള്ളത്. കുട്ടിൾക്ക് മര്യാദ,സ്നേഹം, മാന്യമായ പെരുമാറ്റം തുടങ്ങിയവയ്ക്കുള്ള പരി ശീലനം ബണ്ണി യൂണിറ്റിൽ തൽകുന്നു. സ്കൂൾ ഹെഡ് മാസ്റ്റർ ഇൻ ചാർജ്ജ് പി.ബി. കോ മളവല്ലി, ജില്ലാ കമ്മീഷണർ ഫാദർ വിൽസൺ പുതുശേരി, സെക്രട്ടറി പി.എസ്. അ ജയൻ, ജില്ലാ ട്രെയിനിംഗ് കമ്മീഷണർ ഓമന പി.എൻ, ജില്ലാ ജോയിന്റ് സെക്രട്ടറി എം.ജി.സുജ, സ്റ്റാഫ് സെക്രട്ടറി ജയ്സൺ തോമസ്, ബണ്ണി ടീച്ചർമാരായ സോഫിയ അസീ സ്, ഫസീല സലാം തുടങ്ങിയവർ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടിക ളും നടത്തി.

You May Also Like

More From Author