തീർത്ഥാടനകാല മുന്നൊരുക്കങ്ങൾ വിലയിരുത്താൻ എരുമേലിയിൽ ചേർന്ന ആദ്യ അവലോകന യോഗത്തിൽ തന്നെ കല്ലുകടി.എം.പിയെ യോഗത്തിന് ക്ഷണിച്ചില്ലെന്ന് ആരോപിച്ച് പഞ്ചായത്ത് പ്രസിഡൻ്റ് ഇറങ്ങിപ്പോയി.

ആന്റോ ആന്റണി എംപിയെ ഔദ്യോഗികമായി ക്ഷണിച്ചില്ലന്ന് ആരോപിച്ച് എരുമേ ലിയിൽ നടന്ന ശബരിമല അവലോകനയോഗം, എരുമേലി പഞ്ചായത്ത്‌ പ്രസിഡന്റ് മറിയമ്മ സണ്ണി ബഹിഷ്കരിച്ച് യോഗത്തിൽ നിന്നും വാക്ക് ഔട്ട്‌ നടത്തി. വെറും പ്രസി ഡന്റ് ആയിരിക്കാനും മിണ്ടാതിരിക്കാനും പലർക്കും പറ്റും, പക്ഷെ, കോൺഗ്രസ്‌ കാ രിയായ തനിക്ക് പറ്റില്ലെന്ന് സുബി സണ്ണി തീർത്തു പറഞ്ഞു. യോഗത്തിൽ പങ്കെടുത്ത കളക്ടർക്കും എംഎൽഎ യ്ക്കും പ്രസിഡന്റ് പറഞ്ഞത് ഒട്ടും ഇഷ്‌ടപ്പെട്ടില്ല.

പഞ്ചായത്ത്‌ പ്രസിഡന്റിന്റെ നടപടി തികച്ചും അപലപനീയം ആണെന്നും, ഉത്തര വാദിത്തത്തിൽ നിന്നുമുള്ള ഒളിച്ചോട്ടം ആണെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ പറഞ്ഞു.

മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി ശബരിമല തീർത്ഥാടന മു ന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി കോട്ടയം ജില്ലാ കളക്ടർ വി. വിഘ്നേശ്വരി ഐഎഎസിന്റെ അധ്യക്ഷതയിൽ പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ വിളിച്ചു ചേർത്ത യോഗത്തിലാണ് അനിഷ്ട സംഭവങ്ങൾ അരങ്ങേറിയത്.