പങ്കുവയ്ക്കലിൽ കൂട്ടായ്മ യാഥാർത്ഥ്യമാകുന്നു: മാർ ജോസ് പുളിക്കൽ

Estimated read time 0 min read
പങ്കുവയ്ക്കലിൻ്റെ മാതൃക നല്കിയ ഈശോമിശിഹായെ പിൻചെല്ലുവാൻ  നമുക്കാകണ മെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. മുണ്ടക്കയം വ്യാകുല മാതാ ഫൊറോനപള്ളിയിൽ നടത്തപ്പെട്ട പെസഹാ തിരുക്കർമ്മ മദ്ധ്യേ സന്ദേശം നല്കു കയായിരുന്നു.പങ്കുവയ്ക്കലിൻ്റെ ആഘോഷമായ പരിശുദ്ധ കുർബാന കൂട്ടായ്മയുടെ അടയാളമാണ്. സ്വയം ശൂന്യവത്കരിച്ച് പങ്കുവയ്ക്കുന്നിടത്താണ് കൂട്ടായ്മ യഥാർത്ഥമാ കുന്നത്. സ്നേഹക്കൂട്ടായ്മയിൽ നിന്നകറ്റുന്ന ഭിന്നതകൾക്ക് കീഴ്പ്പെടാതെ ദൈവഹിത ത്തിന് കീഴ്പ്പെട്ട് ക്ഷമിക്കുവാനും ശുശ്രൂഷിക്കുവാനും നമുക്ക് കടമയുണ്ടെന്ന് അദ്ദേ ഹം ഓർമിപ്പിച്ചു. മുണ്ടക്കയം വ്യാകുലമാതാ ഫൊറോന പള്ളിയിൽ മാർ ജോസ് പുളി ക്കലിൻ്റെ കാർമികത്വത്തിൽ നടത്തപ്പെട്ട തിരുക്കർമ്മങ്ങളിൽ ഫൊറോന വികാരി ഫാ. ജയിംസ് മുത്തനാട്ട്, ഫാ. ജോർജ് കുഴിപ്പള്ളിൽ, ഫാ. ആൻ്റണി തുണ്ടത്തിൽ, ഫാ. ഫ്രാൻസിസ് പൊന്നുംപുരയിടത്തിൽഎന്നിവർ സഹകാർമ്മികരായിരുന്നു.
പുത്തൻകൊരട്ടി സെൻ്റ് ജോസഫ്സ് പള്ളിയിൽ നടത്തപ്പെട്ട പെസഹാ തിരുക്കർമ്മങ്ങൾ ക്ക് കാഞ്ഞിരപ്പള്ളി രൂപത മുൻ അധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ കാർമികത്വം വ ഹിച്ചു. പാദങ്ങൾ കഴുകുന്നതിന് സന്നദ്ധതയുള്ള യഥാർത്ഥ  ശിഷ്യത്വമാണ് ദൈവം നമ്മളിൽ നിന്നാഗ്രഹിക്കുന്നതെന്ന് മാർ മാത്യു അറയ്ക്കൽ തിരുക്കർമ്മ മദ്ധ്യേ ഓർ മിപ്പിച്ചു. വികാരി ഫാ. ജേക്കബ് ചാത്തനാട്ട്, ഫാ. തോമസ് പരിന്തിരിക്കൽ എന്നിവർ സഹകാർമ്മികരായിരുന്നു.

You May Also Like

More From Author