ആഞ്ഞു വീശിയ കാറ്റിൽ മുണ്ടക്കയയം മേഖലയിൽ വ്യാപക നാശനഷ്ടം; 4 വീടുകൾ തകർന്നു

Estimated read time 0 min read
Share :

ആഞ്ഞു വീശിയ കാറ്റിൽ മുണ്ടക്കയയം വണ്ടൻപതാൽ മേഖലയിൽ വ്യാപക നാശന ഷ്ടം.4 വീടുകൾ തകർന്നു…

വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് ഉണ്ടായ ശക്തമായ കാറ്റിൽ വീടുകൾ തകർന്നു. വണ്ടൻപ താൽ 10 സെൻ്റ് മേഖലയിലാണ് നാശനഷ്ടം ഉണ്ടായത്. 4 വീടുകളുടെ മേൽക്കൂര തകർ ന്നു. വണ്ടൻപതാൽ 10 സെൻറ് പാടവീട്ടിൽ ഷാമോൻ, പാലപ്പറമ്പിൽ രാജു, കുളക്കാട്ടു തടം തങ്കമ്മ, തറപ്പേൽ സിനോജ് കുട്ടൻ എന്നിവരുടെ വീടുകളാണ് തകർന്നത്.വീടുക ളുടെ മേൽക്കൂര കാറ്റിൽ പറന്ന് പോയി.

വീടുകൾ പൂർണമായും തകർന്നതിനെ തുടർന്ന് വീട് വാസയോഗ്യമല്ലാതായി നാല് കു ടുംബങ്ങളെയും സമീപ വീടുകളിലാണ് പാർപ്പിച്ചിരിക്കുന്നത്.നിരവധി മരങ്ങളും ഒടി ഞ്ഞു. കൃഷിയിടങ്ങളിലും നാശ നഷ്ടം ഉണ്ടായിട്ടുണ്ട്. നാശനഷ്ടം കണക്കാക്കി വരു ന്നു.

Share :

You May Also Like

More From Author