കോരുത്തോട്ടില്‍ പനയ്ക്കച്ചിറയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് അപകടം

Estimated read time 1 min read
കോരുത്തോട് മുണ്ടക്കയം റോഡിലൂടെ മത്സര ഓട്ടം:സ്വകാര്യ ബസുകള്‍ തമ്മില്‍ കൂ ട്ടിയിടിച്ച് വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ക്ക് പരുക്ക്.
കോരുത്തോട് മുണ്ടക്കയം റോഡിലൂടെ മത്സര ഓട്ടത്തിനിടെ സ്വകാര്യ ബസുകള്‍ ത മ്മില്‍ കൂട്ടി യിടിച്ച് വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ക്ക് പരുക്ക്. തിങ്കളാഴ്ച വൈ കുന്നേരം വണ്ടൻപതാൽ പനക്കചിറ റോഡിലായിരുന്നു അപകടം. മുണ്ടക്കയം കോരു ത്തോട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന തേജസ് ബസിനു പുറകിൽ ഗ്ലോബൽ ബസ് ഇടിച്ചു കയറുകയായിരുന്നു എന്നാണ് ബസിലു ള്ളവരും സമീപവാസികളും പറയുന്നത്.സ്കൂൾ കഴിഞ്ഞു പോയ വിദ്യാര്‍ത്ഥികള്‍ അടക്കമുളളവരായിരുന്നു ബസിലുണ്ടായിരുന്ന ത്. ഇവര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആരുടെയും പരുക്ക് ഗുരുതരമല്ല.മത്സര ഓട്ടം ആയിരുന്നു എന്ന് ബസിൽ ഉണ്ടായിരുന്ന വിദ്യാർ ത്ഥികൾ പറയുന്നു.
അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ പെ​രു​വ​ന്താ​നം താ​മ​ര​ചാ​ലി​ല്‍ മോ​ഹ​ന​ന്‍ (72), താ​മ​ര​ചാ​ലി​ല്‍ ലീ​ലാ​മ്മ (71), അ​ഞ്ഞൂ​റ്റി​നാ​ല് കോ​ള​നി​യി​ല്‍ കൊ​ല്ലം​പ​റ​മ്പി​ല്‍ ദേ​വി​ക (17), മു​ണ്ട​ക്ക​യം വ​രി​ക്കാ​നി മേ​നാം​തു​ണ്ട​ത്തി​ല്‍ ദീ​പ​ക് തോ​മ​സ് (17) എ​ന്നി​വ​രെ പാ​ലാ മാ​ര്‍​സ്ലീ​വ മെ​ഡി​സി​റ്റി​യി​ലും കോ​രു​ത്തോ​ട് പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ര​ന്‍ നി​യാ​സി (48)നെ ​ഇ​രു​പ​ത്താ​റാം​മൈ​ലി​ലെ മേ​രി ക്വീ​ൻ​സ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​ക​ള​ട​ക്ക​മു​ള്ള മ​റ്റു​ള്ള​വ​രെ മു​ണ്ട​ക്ക​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

You May Also Like

More From Author