രോഗികൾക്ക് കൂടുതൽ ചികിത്സ സൗകര്യങ്ങളൊരുക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ്

0
349

കാഞ്ഞിരപ്പള്ളി: ആധുനിക ചികിത്സ സൗകര്യങ്ങളൊരുക്കുന്നതിനൊപ്പം വിപുലമായ അനുബന്ധ സൗകര്യങ്ങളുമൊരുക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപ ത്രി. ആശുപത്രി സേവനങ്ങൾ അതിവേഗം ലഭ്യമാക്കുന്നതിനായി നവീകരിച്ച ഫ്രണ്ട് ഡെസ്ക് സേവനം, എമർജൻസി ബില്ലിംഗ് & ഓപ്പറേഷൻസ് വിഭാഗം, കഫേ ക്വീൻസ് എ ന്ന പേരിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കോഫിഷോപ്പ്, ഗിഫ്റ്റ് & സ്റ്റേഷനറി ഷോ പ്പ്, അക്കാദമിക് & റീസേർച് വിഭാഗം എന്നിവയുടെ ഉദ്‌ഘാടനവും,പുതിയതായി സ്ഥാ പിച്ച ഇക്കോ മെഷീൻ്റെ സ്വിച്ച് ഓൺ കർമ്മവും കേരളാ ഗവ. ചിപ്പ് വിപ്പും, കാഞ്ഞിര പ്പളളി എം.എൽ.എയുമായ ഡോ.എൻ ജയരാജ് നിർവ്വഹിച്ചു.

മേരീക്വീൻസ് ആശുപത്രി പൊതുജനങ്ങൾക്കായി നടത്തുന്ന മെഡിക്കൽ ക്യാമ്പുകൾ അടക്കമുള്ള പലവിധ സേവനങ്ങൾ എല്ലാം ഒരു കുടകീഴിലാക്കി “മിഷൻ വില്ലജ് 360” എന്ന പേരിൽ ഗ്രാമങ്ങളുടെ ആരോഗ്യ ഉന്നമനത്തിനായി പുതിയ രൂപരേഖ ചടങ്ങിൽ അവതരിപ്പിച്ചു.

അടുത്ത മൂന്നു വർഷത്തേക്കുള്ള മെഡിക്കൽ ബോർഡ്, അക്കാദമിക് വിഭാഗം മേധാ വികളായി ഡോ. മനോജ് മാത്യു, ഡോ. ബ്ലെസ്സൺ എസ് ചെറിയാൻ എന്നിവർ നിയമിച്ച തായി മേരീക്വീൻസ് ഹോസ്‌പിറ്റൽ ഡയറക്ടർ ഫാ. സന്തോഷ് മാത്തൻകുന്നേൽ സി .എം.ഐ അറിയിച്ചു.

ചടങ്ങിൽ ഫിനാഷ്യൽ അഡ്‌മിനിസ്‌ട്രേറ്റർ ഫാ. മാർട്ടിൻ മണ്ണാനാൽ സി.എം.ഐ, പുതിയ മെഡിക്കൽ ഡയറക്ടർ ഡോ. മനോജ് മാത്യു, പാറത്തോട് പഞ്ചായത്ത് പ്രസി ഡണ്ട് വിജയമ്മ വിജയലാൽ, പഞ്ചായത്ത് മെമ്പർമാരായ സിയാദ്, സിന്ധു മോഹനൻ, ഫാ. തോമസ് മതിലകത്ത് സി.എം.ഐ, ഫാ. ജോസഫ് കുറിച്യപറമ്പിൽ സി.എം.ഐ, ഫാ. ഇഗ്‌നേഷ്യസ് പ്ലാത്താനം സി.എം.ഐ തുടങ്ങിയവർ സംബന്ധിച്ചു.