മണിപ്പുഴയ്ക്ക് സമീപമുള്ള റബര്‍ തോട്ടത്തില്‍ പുലിയുമായി സാമ്യമുള്ള വന്യജീവി യെ കണ്ടെത്തി. എന്നാല്‍ കോഴിയെ പിടികൂടി കൊന്ന് തിന്നുന്ന നിലയില്‍ കണ്ടെ ത്തിയ ജീവി പൂച്ചപ്പുലിയാണെന്ന് വനം വകുപ്പ് അറിയിച്ചു. തൂങ്കുഴിപ്പടി, മണിപ്പുഴ, എ ഴുത്തോട്ടി ഭാഗത്ത് ടാപ്പിംഗിന് എത്തിയ സജിയാണ് പുലര്‍ച്ചെ റബര്‍ തോട്ടത്തില്‍ പു ലിയോട് സാമ്യമുള്ള ജീവിയെ കണ്ടത് .സമീപമുള്ള കോഴി ഫാമില്‍ നിന്ന് കോഴിയെ പിടികൂടി കൊന്ന് തിന്നുന്ന നിലയിലായിരുന്നു സജിയുടെ ഹെഡ് ലൈറ്റിന്റെ വെളി ച്ചത്തില്‍ കണ്ടത്.

വെളിച്ചം കണ്ടതിനെ തുടര്‍ന്ന് കോഴിയെ ഉപേക്ഷിച്ച് ജീവി ഓടിമറയുകയും ചെയ്തു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. പൂച്ചപ്പുലിയെ ഭയ പ്പെടേണ്ടതില്ലിന്ന് എരുമേലി റേഞ്ച് ഓഫീസര്‍ ബി.ആര്‍, ജയന്‍ അറിയിച്ചു. ഈ മേഖല യില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നിരീക്ഷണം നടത്തുമെന്നും എരുമേലി റേഞ്ച് ഓ ഫീസര്‍ ബി.ആര്‍ ജയന്‍ പറഞ്ഞു.