എൽ.ഡി.എഫിലെ മുന്നണി ധാരണ പ്രകാരം പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡ ന്റ് വിജയമ്മ വിജയലാൽ രാജി സമർപ്പിച്ചു.രണ്ടാം വാർഡ് മെമ്പർ കെ.കെ ശശികുമാർ ഇനി പ്രസിഡൻ്റ് സ്ഥാനം.

സി പി ഐ മണ്ഡലം കമ്മിറ്റിയംഗവും മുൻ ലോക്കൽ സെക്രട്ടറിയുമായിരുന്ന വിജയ മ്മ പാറത്തോട് പഞ്ചായത്തിലെ നാലാം വാർഡംഗമാണ്. വിജയമ്മ ഒരു വർഷമാണ് പ്ര സിഡൻ്റായി സേവനമനുഷ്ടിച്ചത്. രണ്ടാം തവണ പഞ്ചായത്തംഗമായ വിജയമ്മ നിലവി ൽ പാറത്തോട് സഹകരണ ബാങ്ക് ബോർഡിന്റെ അംഗമാണ്. നാലാം വർഷത്തിലേ ക്ക് കടന്നിരിക്കുന്ന പാറത്തോട് ഗ്രാമ പഞ്ചായത്തിലെ എൽ.ഡി.എഫ്. ഭരണസമിതി യിലെ മൂന്നാമത്തെ പ്രസിഡന്റായിരുന്നു വിജയമ്മ വിജയലാൽ.

സിപിഐ എം ലോക്കൽ കമ്മിറ്റിയംഗമായ രണ്ടാം വാർഡ് മെമ്പർ (പാലപ്ര ) കെ.കെ ശശികുമാറിനാണ് ഇനി പ്രസിഡൻ്റ് സ്ഥാനം.