വിജയികളെ അനുമോദിക്കലും പഠനോപകരണ വിതരണവും നടത്തി

Estimated read time 1 min read

ചിറക്കടവ് പഞ്ചായത്ത് കോയിപ്പള്ളി -ശാന്തിഗ്രാം  മേഖലയിൽ നിന്നും വിജയിച്ച കുട്ടികളെ  മൊമൻ്റൊ നൽകി ആദരിച്ചു. മേഖലയിൽ നിന്നുള്ള 100 കുട്ടികൾക്കു പഠനോപകരണ വിതരണവും നടത്തി.  ശാന്തിഗ്രാമിൽ ചേർന്ന അനുമോദനയോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. C .R. ശ്രീകുമാർ ഉത്ഘാടനം ചെയ്തു. വാർ ഡു മെമ്പർ ഐ.എസ് രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബ്ളോക്കു പഞ്ചായത്ത് മെമ്പർ മിനി സേതുനാഥ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്  സതീ സുരേന്ദ്രൻ, സി.പി.എം. ലോക്കൽ സെക്രട്ടറി  കെ.കെ .സന്തോഷ്കുമാർ, ഡി.വൈ.എഫ്.ഐ നേതാക്കളായ സജ്ജയ് വിഷ്ണു, മിഥുൻ, സെക്രട്ടറി വി. ഡി. രജികുമാർ, സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു.  മനോജ് കുമാർ കെ.എൻ, ആഷിക് അജി, അബ്ദുൾ റസ്സാക്ക് നേതൃത്വം നൽകി.

You May Also Like

More From Author

+ There are no comments

Add yours