ജസ്നാ തിരോധാന കേസ്: തുടരന്വേഷണം നടത്തണം; ജെസ്നയുടെ പിതാവ് സിജെഎം കോടതിയിൽ സമർപ്പിച്ച ഹർജി സ്വീകരിച്ചു

Estimated read time 1 min read

ജസ്നാ തിരോധാന കേസ്:സിബിഐ സമർപ്പിച്ച അന്തിമ റിപ്പോർട്ട് തള്ളി തുടര ന്വേഷ ണം നടത്തണം എന്ന് ആവശ്യപ്പെട്ട് ജെസ്നയുടെ പിതാവ് സിജെഎം കോടതിയിൽ സമ ർപ്പിച്ച ഹർജി സ്വീകരിച്ചു…

സിബിഐയുടെ ആക്ഷേപം സമർപ്പിക്കാൻ 2 ആഴ്ച സമയം നൽകി കോടതി… 

2018 മാർച്ച് 22നാണ് ജെസ്നയെ കാണാനില്ലെന്നു കാട്ടി പിതാവ് പൊലീസിൽ പരാതി ന ൽകിയത്. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചശേഷമാണ് കേസ് സി ബിഐയിലേക്കെത്തിയത്. കുടുംബം പരാതി നൽകിയതിനെ തുടർന്ന് 2021 ഫെബ്രു വരി 19നാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.കേസിന്റെ അന്വേഷണം അവസാനിപ്പിക്കാൻ അനുമതി തേടി സിബിഐ കോടതിയിൽ നേര ത്തെ റിപ്പോർട്ട് നൽകിയിരുന്നു. ജെസ്ന മരിച്ചതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെ ന്നാ ണു സിബിഐയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.

എന്നാൽ ജെസ്നയുടെ കൂടെ കോളജിൽ പഠിച്ച അഞ്ചു പേരിലേക്ക് സിബിഐ അന്വേ ഷണം എത്തിയില്ലെന്നു ജെസ്നയുടെ പിതാവ് ഹർജിയിൽ ആരോപിക്കുന്നു.കാണാതാ കുന്നതിനു മുന്‍പുള്ള ദിവസങ്ങളില്‍ ജെസ്‌നയ്ക്ക് അമിതരക്തസ്രാവം ഉണ്ടായിരുന്നു. അജ്ഞാതസുഹൃത്ത് ദുരുപയോഗം ചെയ്തതിനെ തുടര്‍ന്ന് ഏതെങ്കിലും മരുന്നു കഴിച്ച തിനാലോണ് ഇങ്ങനെ സംഭവിച്ചതെന്ന് സിബിഐ അന്വേഷിച്ചില്ലെന്ന് ഹര്‍ജിയില്‍ പ റയുന്നു. രക്തക്കറ പുരണ്ട വസ്ത്രങ്ങള്‍ തിരുവല്ല ഡിവൈഎസ്പിയുടെ അന്വേഷണ ത്തില്‍ കണ്ടെത്തിയെങ്കിലും ശാസ്ത്രീയപരിശോധന നടത്താന്‍ സിബിഐ തയാറാ യില്ലെന്നും കുറ്റപ്പെടുത്തുന്നു.ജെസ്ന കോളജിനു പുറത്ത് എൻഎസ്എസ് ക്യാംപുകൾ ക്കു പോയിരുന്നു. ഇതുമായി ബന്ധപ്പെട്ടും അന്വേഷണം നടത്തിയില്ല. സിബിഐ അ ന്വേഷണം പരാജയമാണ് എന്നാണു ഹർജിയിൽ ആരോപിക്കുന്നത്.

You May Also Like

More From Author