എരുമേലി : കേരളത്തിൽ കൈവശ ഭൂമിയുള്ള എല്ലാ കർഷകർക്കും അവരുടെ ഭൂമി ക്ക് ഉപാധിരഹിത ഉടമസ്ഥാവകാശം നൽകണമെന്ന് ജോസ് കെ. മാണി എം.പി. ഭൂവി നിയോഗവുമായി ബന്ധപ്പെട്ട് പല പ്രദേശങ്ങളിലും, പല പ്രകാരത്തിലുള്ള നിയമങ്ങ ളും, നിയന്ത്രണങ്ങളും നിലനിൽക്കുന്നത് സാമൂഹ്യ പുരോഗതിക്കും, കാർഷിക മേഖ ലയുടെ മുന്നേറ്റത്തിനും കാലങ്ങളായി വലിയ തടസ്സം സൃഷ്ടിച്ചിട്ടുണ്ടെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ ഭൂ നിയമങ്ങൾ കാലോചിതമായി പരിഷ്കരിച്ച് ഏകീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് (എം)ന്റെ നേ തൃത്വത്തിൽ എംഎൽഎ സർവീസ് ആർമി പൂഞ്ഞാർ എയ്ഞ്ചൽ വാലിയിൽ നിർമ്മി ച്ചു നൽകിയ കെ.എം മാണി സ്മാരക കാരുണ്യ ഭവനത്തിന്റെ താക്കോൽദാന കർമ്മം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രളയ ദുരിതത്തിൽപെട്ടതും, തേനീച്ചയുടെ ആക്രമണത്തിൽ കുടുംബനാഥൻ മരണ പ്പെട്ടതുമായ വനതിർത്തിൽ താമസിച്ചിരുന്ന നിർധന കുടുംബത്തിനാണ് എംഎൽഎ സർവീസ് ആർമിയുടെ നേതൃത്വത്തിൽ എട്ടര ലക്ഷം രൂപ ഉപയോഗിച്ച് വീട് നിർമിച്ചു നൽകിയത്. യോഗത്തിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹി ച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ മുഖ്യപ്രഭാഷണം നട ത്തി. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജുകുട്ടി, കേരള കോൺഗ്രസ് (എം) പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡന്റ് സാജൻ കുന്നത്ത് , ഭവന നിർമ്മാണ കമ്മറ്റി ഭാരവാഹികളായ ലിൻസ് വടക്കേൽ, കെ.കെ ബേബി കണ്ടത്തിൽ ജില്ലാ സെ ക്രട്ടറി ബിനോ ജോൺ ചാലക്കുഴി, സംസ്ഥാന കമ്മിറ്റി അംഗം ജോബി നെല്ലോല പൊ യ്കയിൽ, സിപിഐഎം ലോക്കൽ സെക്രട്ടറി എം. വി ഗിരീഷ് കുമാർ, സിപിഐ ലോക്കൽ സെക്രട്ടറി കെ പി മുരളി, കടമല സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആർ ധർമ്മ കീർത്തി, കേരള കോൺഗ്രസ് (എം) നേതാക്കളായ സാബു കാലാപറ മ്പിൽ, ജോബി ചെമ്പകത്തുങ്കൽ, തോമസ് ജോസഫ് കൊല്ലാറാത്ത് , അനിൽകുമാർ ചെളിക്കുഴിയിൽ, സുശീൽ കുമാർ.കെ, സോണി കറ്റോട്ട് തുടങ്ങിയവർ പ്രസംഗിച്ചു.