പഞ്ചലങ്കാരം പ്രകാശനം നടന്നു

0
200
ഗാനരചയിതാവും, സംഗീത സംവിധായകയും, ഗായികയുമായ ദിവ്യ ദിവാകരന്റെ പുതിയ അയ്യപ്പഭക്തിഗാനമായ പഞ്ചലങ്കാരം ആനക്കല്ല് ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തി ൽ പ്രകാശനം ചെയ്തു. മല അരയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. സജീവ് ഉദ്ഘാടനം നിർവ്വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എം.കെ. സജി ഭക്തി ഗാന ആൽബം പ്രകാശനം ചെയ്തു. യുവജന സംഘടന ജനറൽ സെക്രട്ടറി സുബിൻ വി അ നിരുദ്ധൻ അദ്ധ്യക്ഷനായി. നൂറ് കണക്കിന് പ്രവർത്തകർ  ഘോഷയാത്രയായാണ് സഭാ നേതൃത്വത്തിനും ദിവ്യ ദിവാകരനും സ്വീകരണം നൽകിയത്.
സമ്മേളനത്തിൽ ഭക്തിഗാന ആൽബത്തിന്റെ രചയിതാവും ഗായികയുമായ ദിവ്യ ദി വാകരനും, വിജയത്തിനായി പ്രവർത്തിച്ചവർക്കും, പഞ്ചലങ്കാര പൂജയിലെ പൂജാരി മാരായ കെ.എൻ. പത്മനാഭൻ, ദിവാകരൻ അറക്കുളം, കെ.കെ. സുദർശനൻ എന്നി വർക്കും അനുമോദനങ്ങൾ നൽകി. യോഗത്തിൽ ദിവ്യയുടെ മാതാപിതാക്കളായ ദിവാകരൻ അറക്കുളം, സുധ ദിവാകരൻ എന്നിവരെ ആദരിച്ചു. സമ്മേളനത്തിൽ വനിതാ സംഘടന ജനറൽ സെക്രട്ടറി സുശീല രാധാകൃഷ്ണൻ, ശ്രീ അയ്യപ്പ ധർമ്മ സംഘം പ്രസിഡന്റ് കെ.എൻ. പത്മനാഭൻ, സഭ ട്രഷറർ രാജൻ മേനോത്ത്, ശ്രീ ശബരീശ കോളേജ് പ്രിൻസിപ്പൽ വി.ജി. ഹരീഷ് കുമാർ , ബാലസഭ സംസ്ഥാന കോഡിനേറ്റർ അരവിന്ദ് ഷാജി, വിദ്യ ദിവാകരൻ, പി.എം. മോഹനൻ , ബിന്ദു രാജൻ എന്നിവർ സംസാരിച്ചു ദിവ്യയുടെ ആദ്യ ഭക്തിഗാനമായ കരിമല സുധൻ 80 ദിവസം കൊണ്ട് വിവിധ രാജ്യങ്ങളിൽ കാൽ ലക്ഷം കാഴ്ചക്കാർ കടന്നു. പഞ്ചലങ്കാരം മല അരയ മഹാസഭയുടെ ശബരി യു ട്യൂബ് ചാനലിൽ ലഭ്യമാണ്