മത്സരഓട്ടം പാടില്ല, യാത്രക്കാരോട് സൗമ്യമായും മാന്യമായും പെരുമാറണം 14 ഇന നിർദേശങ്ങളുമായി ബസ് ഓപ്പറേറ്റേഴ്സ്

Estimated read time 1 min read

മത്സരഓട്ടം പാടില്ലെന്നും നിർദേശിച്ചു. വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന് യാത്രക്കാരോട് സൗമ്യമായും മാന്യമായും പെരുമാറ ണം.  സ്റ്റാൻഡുകളിൽ സമയത്തെ ചൊല്ലി തർക്കവും സംഘർഷവും പാടില്ലെന്നും യാത്രക്കാരോടും മറ്റ് ബസ്സുകാരോടും സഭ്യമായി മാത്രം സംസാരിക്കണo  പൊൻ കുന്നം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, എരുമേലി സ്റ്റാൻഡുകളിൽ പാലിക്കേണ്ട പാർക്കിങ് ഉൾപ്പെടെയുള്ള നിബന്ധനകൾ ഉടമകളുടെയും ജീവനക്കാരുടെയും ശ്ര ദ്ധയിൽ പെടുത്തി 14 ഇന നിർദേശങ്ങളുമായി നോട്ടീസ് ഇറക്കിയിരിക്കുന്നത് പോലിസോ മോട്ടോർ വാഹന വകുപ്പോ അല്ല   ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനാ ണ്.

സ്വന്തം സുരക്ഷയും യാത്രക്കാരുടെ സുരക്ഷയും ഒപ്പം നിലനില്പിനായി പോരാടുന്ന സ്വകാര്യബസ് സർവീസുകൾ കാര്യക്ഷമമായെങ്കിലേ വരുമാനവർധനവും വി ജയകരമായ നടത്തിപ്പുമുണ്ടാവൂ എന്ന് ഉടമകളുടെ സംഘടനയായ സ്വകാര്യബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ കാഞ്ഞിരപ്പള്ളി യൂണിറ്റ്. സ്വകാര്യബസ് സർ വീസിനെ ജനങ്ങൾക്കിഷ്ടപ്പെടും വിധമാക്കാനാണ് 14 ഇന നിർദേശങ്ങൾ ബസ് ജീവനക്കാർക്കും ഉടമകൾക്കുമായി അസോസിയേഷൻ  അച്ചടിച്ച നിർദേശിചിരിക്കു ന്നത്

സ്റ്റാൻഡുകളിൽ ഗതാഗത തടസ്സമുണ്ടാകാകെ പാർക്ക് ചെയ്യണം. ഇതിനായി പരമാവധി പിന്നിലേക്കൊതുക്കി പാർക്ക് ചെയ്യണം. ജീവനക്കാർ നിർബന്ധമായും യൂ ണിഫോം ധരിക്കണം. അവധി ദിനത്തിൽ യൂണിഫോമില്ലാതെ ജോലി ചെയ്യുന്ന ജീവനക്കാരുണ്ടെന്നും അത് അനുവദനീയമല്ലെന്നും നിയമം പാലിക്കാൻ എല്ലാവ രും ശ്രദ്ധിക്കണമെന്നും പറയുന്നുണ്ട്. ബസിന്റെ ആർ.സി., പൊലൂഷൻ സർട്ടിഫിക്കറ്റ്, ജീവനക്കാരുടെ ലൈസൻസ് തുടങ്ങി ആവശ്യമായ എല്ലാ രേഖകളും കരു തുകയും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ പരിശോധനയ്ക്ക് നൽകുകയും വേണം.ബസ്സിലെ മാലിന്യങ്ങൾ തൂത്തുവാരി സ്റ്റാൻഡിൽ തള്ളുന്ന രീതി മാറ്റണമെന്നു ഉൾപ്പെടയുള്ള നിർദേശമാണ്  അസോസിയേഷൻ നൽകിയിരിക്കുന്നത്.

You May Also Like

More From Author

+ There are no comments

Add yours