കോരുത്തോട് പനക്കച്ചിറ ഗവൺമെന്റ് ഹൈസ്കൂളിന് പുതിയ മന്ദിരം

Estimated read time 0 min read
സാധാരണക്കാർ തിങ്ങി പാർക്കുന്ന പനക്കച്ചിറ ഗ്രാമത്തിന് അഭിമാനമായി പനക്കച്ചിറ ഗവർമെൻറ്റ് ഹൈസ്കൂൾ മന്ദിരത്തിന് മൂന്നു നില മന്ദിരം. കർഷക തൊഴിലാളികളും പ ട്ടികജാതി വിഭാഗക്കാരും തിങ്ങിപാർക്കുന്ന ഇവിടെ ഇവരുടെ കുട്ടികൾക്ക് പഠന സൗ കര്യം ലക്ഷ്യമാക്കിയാണു് ഈ കെട്ടിടം നിർമ്മിച്ചിട്ടുള്ളത്.
ജില്ലാ പഞ്ചായത്ത് മുണ്ടക്കയം ഡിവിഷൻ അംഗം പിആർ അനുപമയുടെ ശ്രമഫല മാ യി ഒരുകോടി 10ലക്ഷം രൂപ ചിലവഴിച്ച പുതിയ കെട്ടിടം പണിപൂർത്തീകരിച്ചത്. ഒരു നാടിന്റെ സ്വപ്നം സാക്ഷാത്കരമായ ഈ മന്ദിരം ഒക്ടോബർ 12ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി ബിന്ദു തുറന്നു നൽകും.ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ പി ആർ അനുപമ അധ്യക്ഷയാകും. സ്കൂളിന് ആവശ്യമായ ഫർണിച്ചറുകൾ,നാപ്കിന്, ഇൻ സിനിനേറ്റർ വെൻഡിങ് മെഷീൻ ഇവയും അനുവദിച്ചിട്ടുണ്ട്. എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയാണ് കെട്ടിടം പണി പൂർത്തീകരിച്ചിരിക്കുന്നത്. കൂടാതെ മറ്റു വികസന പ്രവർത്തനങ്ങളായ ചുറ്റുമതിൽ ഗേറ്റ് തുടങ്ങിയവയുടെ പണി ഉടനെ ആരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ പറഞ്ഞു.  പൊതു വിദ്യാഭ്യാസ രംഗത്ത് കേരള സർക്കാർ കൊണ്ടുവന്ന വിപ്ലവകരമായ മാറ്റത്തിന് ഫലമാണിത്. കിഫ്‌ ബി പ ദ്ധതിയിൽ ഉൾപ്പെടുത്തി മറ്റൊരു പുതിയ കെട്ടിടം പൂർത്തീകരിച്ചതിന് പിന്നാലെയാ ണ് ഈ കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തുന്നത്.

You May Also Like

More From Author