പാലപ്ര വിമലമാതാ പള്ളിയിലെ തിരുനാളിന് തുടക്കമായി

Estimated read time 1 min read

പാലപ്ര വിമലമാതാ പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്‍റെയും വിശുദ്ധ സെബ സ്ത്യാനോസിന്‍റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാളിന് വികാരി ഫാ. മാർട്ടിൻ പാലക്കുടി കൊടിയേറ്റി. മൂന്നിന് രാവിലെ ഏഴിന് വിശുദ്ധ കുർബാന, വൈകുന്നേരം 4.45ന് വിശുദ്ധ കുർബാന, സന്ദേശം – ഫാ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ, 6.30ന് പ്രദക്ഷിണം, സന്ദേശം – ഫാ. ജോസഫ് പുൽത്തകിടിയിൽ, ഫാ. വർഗീസ് കൊച്ചുപുരയ്ക്കൽ, രാത്രി 8.45ന് സമാപനാശീർവാദം, ആകാശവി സ്മ യം. നാലിന് രാവിലെ ഏഴിന് വിശുദ്ധ കുർബാന, വൈകുന്നേരം 4.30ന് തിരുനാൾ കുർബാന, സന്ദേശം – ഫാ. സെബാസ്റ്റ്യൻ മുതുപ്ലാക്കൽ, തുടർന്ന് കുരിശടിചുറ്റി പ്രദക്ഷിണം.

You May Also Like

More From Author