കാഞ്ഞിരപ്പള്ളി ആനിത്തോട്ടത്ത് തെങ്ങ് കയറുന്നതിനിടെ തൊഴിലാളി വീണ് മരിച്ചു. പുനലൂർ കോമളം കുന്ന് സ്വദേശിയായ അനസ് നിവാസിൽ മുഹമ്മദ് അനസാണ് (48) വീണ് മരിച്ചത്. രാവിലെ ഒമ്പതരയോടെയാണ് സംഭവം നടന്നത്. തുടർന്ന് നാട്ടുകാർ അനസിനെ കാഞ്ഞിരപ്പളളി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേ ക്കും ഇയാൾ മരിച്ചിരുന്നു. കഴിഞ്ഞ ഒന്നര വർഷത്തോളമായി ഇടക്കുന്നം മുക്കാലിയി ൽ വാടകക്ക് താമസിച്ചു വരികയായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോള ജിൽ. കാഞ്ഞിരപ്പള്ളി കപ്പ പറമ്പിൽ റസീനയാണ് ഭാര്യ.