എസ്.സി.ഇ.ആർ.ടി നടത്തിയ ന്യൂ മാത്സ് പരീക്ഷയിൽ കാഞ്ഞിരപ്പള്ളി സബ്ജില്ലയിൽ നൂറുൽ ഹുദാ യുപി സ്കൂളിലെ മുഹമ്മദ് മുബീൻ ടി എസ് ജനറൽ വിഭാഗത്തിലും മുഹ മ്മദ് സൽസബീൽ ഭിന്നശേഷി വിഭാഗത്തിലും ഒന്നാം സ്ഥാനം നേടി. ഇരുവരേയും പി ടി എയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ഹെഡ്മിസ്ട്രസ് ദീപ യു നായർ,പിടിഎ പ്ര സിഡന്റ് നാദിർഷ കോനാട്ടുപറമ്പിൽ, സ്റ്റാഫ് സെക്രട്ടറി ഷാഡിയ കെ വി തുടങ്ങിയ വർ പങ്കെടുത്തു.