കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ ഡിജിറ്റല്‍ എക്സ്റേ സംവിധാനം തകരാറി ലായിട്ട് ഒരു മാസം പിന്നിടുന്നു.ചികില്‍സ തേടി ആശുപത്രിയിൽ എത്തുന്ന നിർധന രായ രോഗികള്‍ പുറത്ത് നിന്ന് പണം മുടക്കി എക്സ്റേ എടുക്കേണ്ട ഗതികേടിലാണ്. ശബരിമല തീർത്ഥാടനം ആരംഭിച്ചതോടെ തീർത്ഥാടകരടക്കം ബുദ്ധിമുട്ടുകയാണ്.

നിലവിലുള്ള എക്സ്റേ യൂണിറ്റിലേക്കുള്ള എർത്ത് നഷ്ടപ്പെട്ടതോടെ വയറിംഗ് കത്തി യതാണ് എക്സ്റേ യൂണിറ്റ് പ്രവർത്തനം നിലക്കുവാൻ കാരണം. ഇതിന് ഒന്നരലക്ഷ ത്തോളം രൂപ ചിലവ് വരുമെന്നാണ് അധികൃതർ പറയുന്നത്. ജനറൽ ആശുപത്രിയി ലെ പുതിയ കെട്ടിടത്തിൽ ഇതിനുള്ള സംവിധാനം ഉണ്ടെന്നിരിക്കെ എന്തിന് പഴയ കെട്ടിടത്തിൽ എക്സ റെ സംവിധാനം പ്രവർത്തിപ്പിക്കുന്നത് എന്നാണ് നാട്ടുകാരുടെ ചോദ്യം. ശബരിമല തീർത്ഥാടനം തുടങ്ങി ആദ്യ ദിനം തന്നെ പീരുമേട് തീർത്ഥാടക വാഹനം മറിഞ്ഞ് 20 ൽ പരം തീർത്ഥാടകർ അപകടത്തിൽ പെട്ടപ്പോൾ കാഞ്ഞിരപ്പ ള്ളി ജനറൽ ആശുപത്രിയിൽ ചികിത്സയിൽ എത്തിച്ചപ്പോൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയാണ് ചെയ്തത്. സീസൺ കാലത്തെങ്കിലും ജനറൽ ആശുപത്രിയിൽ തന്നെയുള്ള എക്സ്റേ പോർട്ടബിൾ മെഷിൻ ഉപയോഗിച്ച് എക്സറേ സംവിധാനം ചെയ്യണമെന്നാണ് നാട്ടുകാർ പറയുന്നത്.

രണ്ടു മാസത്തോളം കേടായി കിടന്ന മെഷീൻ കഴിഞ്ഞയിടെയാണ് പ്രവർത്തനസജ്ഞ മായത്. ഇപ്പോൾ വീണ്ടും ഇത് കേടായതോടെ ഇവിടെയെത്തുന്ന നിർധരായ രോഗി കൾ വലയുകയാണ്. 100 രൂപയാണ് ആശുപത്രിയിൽ എക്സ് റേയ്ക്കായി ഈടാക്കിയിരു ന്നതെങ്കിൽ പുറത്ത് 300 മുതൽ 400 രൂപ വരെയാണ്.

കേരള മെഡിക്കല്‍ കോര്‍പ്പറേഷന്‍ മുഖേന വാങ്ങിയ മെഷീന് ആനുവല്‍ മെയിന്റന ന്‍സ് കോസ്റ്റ് അടച്ചതും വാറണ്ടിയുമുള്ളതാണ്. പക്ഷേ സര്‍വീസ് എന്‍ജിനിയര്‍മാരെ അയയ്ക്കുവാൻ കമ്പനി വൈകുകയാണന്നാണ് ആക്ഷേപം.നിലവിൽ എറണാകു ളത്ത് നിന്നാണ് തകരാർ പരിഹരിക്കാനായി സർവ്വീസ് എൻജിനിയർമാരെത്തേണ്ടത്. അടിക്കടി എക്സ് റേ സംവിധാനം തകരാറിലാകുന്നതിന് പിന്നിൽ സ്വകാര്യ ലോബികളുടെ പങ്കുണ്ടോ എന്ന് പോലും ആക്ഷേപം ഉയർന്നു കഴിഞ്ഞു. എത്രയും വേഗം എക്സ് റേ സംവിധാനം പുന:സ്ഥാപിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരത്തിലേക്ക് എന്ന നിലപാടിലാണ് രോഗികളും, പ്രദേശവാസികളും. നിർധനരായ രോഗികളാണ് ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തുന്നതെന്നിരിക്കെ എക്സറേ എടുക്കാനായി അധിക പണം മുടക്കേണ്ടി വരുന്നത് പലർക്കും തങ്ങാൻ കഴിയുന്നില്ല. എത്രയും വേഗം മെഷീൻ പ്രവർത്തനസജ്ജമാക്കാൻ നടപടി വേണമെന്നാണ് രോഗികളുടെ ആവശ്യം.

എ​ന്നാ​ൽ, ത​ക​രാ​റാ​യ ഭാ​ഗം മാ​റ്റി വെ​യ്ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യും അ​ടു​ത്ത ദി​വ​സം ഉ​പ​ക​ര​ണം മാ​റ്റി​വെ​ച്ച് ലാ​ബ് പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​ക്കു​മെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു ..