കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽ നവകേരള സദസിന്റെ വേദിയായ പൊൻ കുന്നം ഗവ.വൊക്കഷനൽ ഹയർ സെക്കൻഡറി സ്കൂളിന്റെ മതിൽ ഇടിച്ചു നിരത്തി പു തിയ വഴി നിർമിക്കുന്നു. സ്കൂളിന്റെ പ്രവേശന കവാടം കൂടാതെയാണു മുഖ്യമന്ത്രി യും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് കയറാൻ പുതിയ വഴി നിർമിക്കുന്നത്. ദേശീയ പാതയോരത്തുള്ള സ്കൂളിന്റെ ഏഴടിയോളം ഉയരമുള്ള സംരക്ഷണ ഭിത്തിയും അതി നു മുകളിലായുള്ള ചുറ്റുമതിലുമാണ് ഇടിച്ചു നിരത്തിയത്.

സ്കൂൾ വളപ്പിൽ ഉപയോഗശൂന്യമായി കിടന്ന പഴയ കെട്ടിടം പൊളിച്ചാണു പന്തലിടാൻ മുറ്റമൊരുക്കിയത്. ഇതിനൊപ്പം പ്രവേശന കവാടം പുതുക്കി പണിയുകയും ചെയ്തിരു ന്നു. ഇതു കൂടാതെയാണ് മതിൽ പൊളിച്ചു പുതിയ വഴി നിർമിക്കുന്നത്. ഇടുക്കി ജില്ല യിൽ നിന്നും മുണ്ടക്കയം കാഞ്ഞിരപ്പള്ളി വഴി എത്തുന്ന ബസ് സ്കൂളിന്റെ പ്രധാന പ്ര വേശന കവാടത്തിലൂടെ പ്രവേശിക്കണമെങ്കിൽ യു ടേൺ എടുക്കണം. ഇതൊഴിവാ ക്കാനാണ് പുതിയ വഴി നിർമിക്കുന്നത്. പുതിയ വഴിയിലൂടെ പ്രവേശിക്കുന്ന ബസിന് സ്റ്റേജിനരികെ എത്താം. പരിപാടി കഴിഞ്ഞ് പ്രധാന കവാടത്തിലൂടെ അടുത്ത വേദി യായ പാലായിലേക്കു പോകുവാനാണ് ലക്ഷ്യമിടുന്നത്.

വർഷങ്ങൾ പഴക്കമുണ്ടായിരുന്ന പഴയ സ്കൂൾ കെട്ടിടത്തിനു ഫിറ്റ്നസ് ഇല്ലാത്തതിനാൽ അപകട സാധ്യത മുന്നിൽകണ്ട് പൊളിച്ചു നീക്കണമെന്നും സ്കൂൾ അധികൃതർ നേര ത്തെ മുതൽ ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ3 വർഷമായിട്ടും നടപടിയുണ്ടായില്ല. നവകേരള സദസ്സിനു വേദിയായതോടെ നടപടികൾ ത്വരിത ഗതിയിലാവുകയായി രു ന്നു.