പ്രകൃതി സൗഹൃദമാക്കി വിദ്യാർത്ഥികളെ സ്വീകരിച്ച് കാഞ്ഞിരപ്പള്ളി മൈക്ക സ്കൂൾ

Estimated read time 0 min read

പുതിയ അധ്യായന വർഷത്തിന് ആരംഭം കുറിച്ചുകൊണ്ട് സ്കൂളുകളിൽ നടക്കുന്ന പ്രവേശനോത്സവങ്ങൾ ആഘോഷമാണ്. അക്ഷരമുറ്റത്തേക്ക് പിച്ചവെച്ചു കുരുന്നു കളെത്തുമ്പോൾ ആഘോഷം പ്രകൃതി സൗഹൃദമാക്കി പുതിയ വിദ്യാർത്ഥികളെ സ്വീകരിച്ച് കാഞ്ഞിരപ്പള്ളി മൈക്ക ഇംഗ്ലീഷ് മീഡിയം സ്കൂൾ കടലാസുകൊണ്ടു ള്ള വർണ്ണപ്പൂക്കൾ നൽകിയാണ് ഓരോ വിദ്യാർത്ഥിയെയും സ്വീകരിച്ചത്.

പുതിയ അധ്യായന വർഷത്തിൽ 150 ഓളം വിദ്യാർത്ഥികളാണ് സ്കൂളിലേക്ക് എത്തിയത്. കെ.ജി മുതൽ പത്ത് വരെയായിട്ടാണ് ഈ അഡ്മിഷനുകൾ. സ്കൂളിലെ വിദ്യാ ർഥികളുടെ നേതൃത്വത്തിൽ ആടിയും പാടിയും പ്രവേശനോത്സവത്തിന്റെ പരിപാടികൾ തുടക്കം കുറിച്ചത്. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ മാനേജർ ടി എ സിറാജുദ്ദീൻ, ട്രഷറർ ഷംസുദ്ദീൻ തോട്ടത്തിൽ, സെക്രട്ടറി റഫീഖ് ഇസ്മായിൽ, സ്കൂൾ ഹെഡ്മിസ്ട്രസ് പിഎ ലൈല, പിടിഎ പ്രസിഡണ്ട് എംഎം അൻസാരി, വൈ സ് പ്രസിഡൻറ് പി എം റിയാസ്, മുഹമ്മദ് മൻസൂർ എന്നിവർ സന്നിഹിതരായിരുന്നു.

You May Also Like

More From Author

+ There are no comments

Add yours