കാര്‍ഷിക വനത്ക്കരണത്തിലൂടെ പരിസ്ഥിതി സംരക്ഷണം: ഒരു ലക്ഷം വൃക്ഷത്തൈകള്‍ വിതരണം ചെയ്തു

Estimated read time 0 min read

ഇന്‍ഫാം ദേശീയ സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി വിതരണം ചെയ്യുന്ന തൈകളുടെ ഫ്‌ളാഗ്ഓഫ് ദേശീയ ചെ യര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ നിര്‍വഹിച്ചു. കര്‍ഷകരാണ് യഥാര്‍ഥ പരിസ്ഥിതി സ്‌നേഹികളെന്ന് എന്ന് അദ്ദേഹം പറഞ്ഞു. കാര്‍ഷിക വനത്ക്കരണത്തിലൂ ടെ പരിസ്ഥിതി സംരക്ഷണം എന്ന മുദ്രാവാക്യവുമായി നടത്തുന്ന വൃക്ഷോത്സവിന്റെ ഭാഗമായി കൊക്കോ, റോയിസ് കോഫി, റോബസ്റ്റ കോഫി, കമുക്, കശുമാ വ് തുടങ്ങിയവയുടെ ഒരു ലക്ഷം തൈകളാണ് വിതരണം ചെയ്തത്.

യോഗത്തില്‍ ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല പ്രസിഡന്റ് അഡ്വ. എബ്രഹാം മാത്യു പന്തിരുവേലില്‍, ജോയിന്റ് ഡയറക്ടര്‍ ഫാ. ആല്‍ബിന്‍ പുല്‍ത്തകിടി യേല്‍, ട്രഷറര്‍ ജെയ്‌സണ്‍ ചെംബ്ലായില്‍, നെല്‍വിന്‍ സി. ജോയി, ജോമോന്‍ ചേറ്റുകുഴി, തോമസ് തുപ്പലഞ്ഞിയില്‍, കെ.കെ. സെബാസ്റ്റ്യന്‍ കൈതയ്ക്കല്‍, ജോസ് താഴത്തുപീടിക തുടങ്ങിയവര്‍ പ്രസംഗിച്ചു.

You May Also Like

More From Author

+ There are no comments

Add yours