ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ ഉൾപ്പെടുന്നതിനായി 25ന് രാത്രി 12 വരെ അപേക്ഷിക്കാം. ഈ വർഷം ഏപ്രിൽ ഒന്നിന് 18 വയസ്സ് പൂർത്തിയാകുന്നവ ർക്കാണ് അർഹത. നേരത്തെ ജനുവരി ഒന്നിന് 18 വയസ്സാകുന്നവരുടെ അപേക്ഷയാ ണ് പരിഗണിച്ചിരുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു പിന്നാലെയാണ് ഇളവ് അനു വദിച്ചത്.
ബൂത്ത് ലെവൽ ഓഫീസർ (ബി.എൽ.എ) മുഖേനയോ തെരഞ്ഞെടുപ്പ് കമ്മീഷന്റെ എൻ.വി.എസ്.പി പോർട്ടൽ, വോട്ടർ ഹെൽപ് ലൈൻ ആപ്പ് വഴിയോ അപേക്ഷ സമർപ്പിക്കാം. വോട്ടർ പട്ടികയിലെ തിരുത്തലുകൾ, മരിച്ചവരെ ഒഴിവാക്കൽ, താമസ സ്ഥലം മാറ്റൽ തുടങ്ങിയവക്കുള്ള അവസരം ശനിയാഴ്ച അവസാനിച്ചു.