ഏന്തയാർ ഈസ്റ്റിൽ നിർമാണം പൂർത്തിയാക്കിയ താത്കാലിക പാലം പൊതു ജനങ്ങൾക്ക് തുറന്നു നൽകി

Estimated read time 0 min read

ഒരു നാടാകെ ഒന്നിച്ച് നടത്തിയ കഠിന പരിശ്രമത്തിന് ഒടുവിൽ ഏന്തയാർ ഈസ്റ്റിൽ നിർമാണം പൂർത്തിയാക്കിയ താത്കാലിക പാലം പൊതു ജനങ്ങൾക്ക് തുറന്നു നൽകി.2021 ഒക്ടോബർ 16നുണ്ടായ മഹാപ്രളയത്തിൽ ഏന്തയാർ ഈസ്റ്റ് പാലം തകർന്നതോടെ ഒറ്റപ്പെ ട്ട മുക്കുളം, വടക്കേമല, കൊക്കയാർ നിവാസികളുടെ രണ്ടാ മത്തെ താത്കാലിക പാലത്തിന്റെ നിർമാണമാണ് പൂർത്തീകരിച്ചിരിക്കുന്നത്. ശ നിയാഴ്ച രാത്രിയോടെ പുല്ലകയാറിന് കുറുകെ ഇരുകരകളെയും ബന്ധിപ്പിച്ച് ഇരു മ്പ് കേഡർ സ്ഥാപിച്ചു. തുടർന്ന് കേഡറിൽ പലകകൾ പാകി. രാത്രിയെന്നോ പകലെന്നോ വ്യ ത്യാസമില്ലാതെ ഒരു നാടാകെ ഒന്നിച്ച് നടത്തിയ കഠിന പരിശ്രമത്തിന് ഒടുവിലാണ് ഏന്തയാർ ഈസ്റ്റിലെ രണ്ടാമത്തെ താത്കാലിക പാലം യാ ഥാർഥ്യമാകുന്നത്.

സ്‌കൂൾ തുറക്കുന്നതോടെ വിദ്യാർഥികൾ അടക്കമുള്ളവരുടെ യാത്രാക്ലേശത്തിന് പരിഹാരം കാണാൻ ഒരു നാടിന്റെ കൂട്ടായ പരിശ്രമത്തിലൂടെ സാധിച്ചു. കൊക്ക യാർ പഞ്ചായത്തിലെ ജന പ്രതിനിധികളും നാട്ടുകാരും കൈകോർത്തപ്പോൾ പുതിയ പാലത്തിന്റെ നിർമാണത്തിനായി പൊളിച്ചുകളഞ്ഞ താത്കാലിക പാലം വീ ണ്ടും പുനർജനിക്കുകയാണ്. കൂടാതെ ജനപ്രതിനിധി കളുടെയും നാട്ടുകാരുടെയും നിരന്തര പരിശ്രമ ത്തിനൊടുവിൽ മുക്കുളത്തേക്ക് ഇളങ്കാട് വഴി ബസ് സർവീ സും ആരംഭിച്ചിട്ടുണ്ട്. താത്കാലിക പാലം കൂടി തുറന്നു കൊടുക്കുന്നതോടെ മേ ഖലയിലെ യാത്രാക്ലേശത്തിന് ഒരു പരിധിവരെ പരിഹാരമാകും.

You May Also Like

More From Author

+ There are no comments

Add yours