കാഞ്ഞിരപ്പള്ളി മൈക്ക ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിൽ റാക്കീസ് 2024 ചെസ്സ് ടൂർ ണമെൻറ് നടത്തി. കാഞ്ഞിരപ്പള്ളി സബ് ഇൻസ്പെക്‌ടർ രാജേഷ് ടി.ജി സമാപന സ മ്മേളനം ഉദ്ഘാടനം ചെയ്തു. മൈക്ക മാനേജർ സിറാജുദ്ദീൻ ടി. എ, ട്രഷറർ ഷംസ്സുദ്ദീൻ തോട്ടത്തിൽ, മാനേജ്‌മെൻറ് കമ്മറ്റി അംഗങ്ങൾ ഹെഡ്‌മിസ്ട്രസ്സ് ലൈല, പി.ടി.എ പ്ര സിഡൻറ്റ് അൻസാരി എം എം എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു. നാല് കാറ്റഗറികളിൽ ആയി നടന്ന മത്സരങ്ങളിൽ സെന്റ് ജോസഫ് സെൻട്രൽ സ്‌കൂൾ മു ണ്ടക്കയം ഒന്നാം സ്ഥാനവും ആതിഥേയരായ മൈക്ക ഇംഗ്ലീഷ് മീഡിയം സ്‌കൂൾ രണ്ടാം സ്ഥാനവും മേരി മാതാ പബ്ലിക് സ്‌കൂൾ ഇടക്കുന്നം മൂന്നാം സ്ഥാനവും കരസ്ഥ മാക്കി വിജയികൾക്കുള്ള എവർറോളിങ്ങ് ട്രോഫി കാഞ്ഞിരപ്പളളി സബ് ഇൻസ്പെക്‌ ടർ രാജേഷ് റ്റി ജി വിതരണം ചെയ്തു.