മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ റോഡ് സുരക്ഷ മാസാചരണത്തോടനുബന്ധിച്ച് വാഹന യാത്രക്കാർക്കായി ബോധവൽക്കര ണം സംഘടിപ്പിച്ചു.കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്സ് സ്കൂളിലെ സ്റ്റുഡൻ്റ്സ് പോലീസ് കേഡറ്റുകളുടെ സഹകരണത്തോടെയായിരുന്നു പരിപാടി.

ഹെൽമറ്റും, സീറ്റ് ബെൽറ്റും ശരിയായ രീതിയിൽ ധരിച്ച് യാത്ര ചെയ്യുന്നവർക്ക് മധു രം. അല്ലാത്തവർക്ക് ഇനിയാവർത്തിക്കരുത് എന്ന മുന്നറിയിപ്പും  ബോധവൽക്കരണ വും.മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ റോഡപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സംഘടിച്ച  ബോധവൽക്കര ണത്തിൻ്റെ ഭാഗമായാണ് നിയമം പാലിച്ചെത്തിയവർക്ക് മധുരം വിതരണം ചെയ്തത്. കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്സ് സ്കൂളിലെ സ്റ്റുഡൻ്റ്സ് പോലീസ് കേഡറ്റുകളുടെ സഹകരണത്തോടെയായിരുന്നു മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് വിഭാഗ ത്തിൻ്റെ ബോധവൽക്കരണ പരിപാടി.

ജനുവരി 15 മുതൽ ഫെബ്രുവരി 14 വരെ ഒരു മാസം നീണ്ടു നിൽക്കുന്ന റോഡ് സുര ക്ഷ മാസാചരണത്തോടനുബന്ധിച്ചാണ് വിദ്യാർത്ഥികളും, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ബോധവൽക്കരണവുമായി നിരത്തിലിറങ്ങിയത്. സീറ്റ് ബെൽറ്റും, ഹെൽമറ്റും ശരിയായ രീതിയിൽ ധരിച്ചാണോ ആളുകൾ യാത്ര ചെയ്യുന്നത് എന്നതാണ് പ്രധാനമായും പരിശോധിച്ചത്. കോട്ടയം എൻഫോഴ്സ്മെൻറ് ആർടിഒ സി ശ്യാം ബോ ധ വൽക്കരണ പരിപാടി ഉദ്ഘാടനം ചെയ്തു.

എം.വി.ഐ അനീഷ് കുമാർ, എഎംവിഐമാരായ ടിനേഷ് മോൻ,ദീപു ആർ നായർ, സെബാസ്റ്റ്യൻ പി.കെ, സുരേഷ്കുമാർ എം.എസ്,രജ്ഞിത് മാത്യു എന്നിവർക്ക് പുറമെ
ജയരാജൻ,അനീഷ് ഫ്രാൻസിസ് എന്നിവരും നേതൃത്വം നൽകി.