അന്തരിച്ച കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ വിമല ജോസെഫിന്റെ (58) സംസ്കാരം വ്യാഴാഴ്ച നടക്കും. അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ പൊതു ദർശനത്തിന് വയ്ക്കുo. തുടർന്ന് 4ന് മൃതദ്ദേഹം മഞ്ഞപ്പള്ളിയിലെ തെക്കേ മുറി ഭവനത്തിൽ എത്തിക്കും. ആനക്കല്ല് മഞ്ഞപ്പള്ളി തെക്കേമുറിയിൽ റെജിയുടെ ഭാര്യയാണ്.

സംസ്കാരം വ്യാഴാഴ്ച മൂന്നിന് കാഞ്ഞിരപ്പള്ളി രൂപത മുൻ അധ്യക്ഷൻ മാർ മാത്യു അറയ്ക്കലിന്‍റെ മുഖ്യ കാർമികത്വത്തിൽ ആനക്കല്ല് സെന്‍റ് ആന്‍റണീസ് പള്ളിയിൽ. പരേത ഇടമറുക് പുരയിടത്തിൽ കുടുംബാംഗം. മക്കൾ: ആൻമേരി (പൊന്നി), മരിയ (റിങ്കു). മരുമക്കൾ: അരുണ്‍ ഇലഞ്ഞിമറ്റം (കപ്പാട്), ബിജു വെള്ളിയാംകുന്നത്ത് (കുന്നന്താനം, മല്ലപ്പള്ളി).