മുണ്ടക്കയം: പത്തനംതിട്ട പാർലമെൻറ്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി ഡോ: തോമസ് ഐസക്കിനെ വിജയിപ്പിക്കുവാൻ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ജന പ്രതിനിധികളുടെ യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ശുഭേഷ് സുധാകര ൻ അധ്യക്ഷനായി.

മണ്ഡലത്തിലെ എല്ലാ വാർഡുകളിലും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സ്ക്വാ ഡ് പ്രവർത്തനം നടത്തുവാൻ യോഗം തീരുമാനിച്ചു.യോഗം സെബാസ്റ്റ്യൻ കുളത്തുങ്ക ൽ എംഎൽഎ ഉൽഘാടനം ചെയ്തു.സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി കെ രാജേഷ്, തങ്കമ്മ ജോർജുകുടി, രമാ മോഹൻ, ജോർജുകുട്ടി അഗസ്തി, ടിഎസ് കൃഷ്ണ കുമാർ, പിആർ അനുപമ, അജിതാ രതീഷ്, സിവി അനിൽകുമാർ, കുര്യാക്കോസ്, സാജൻ കുന്നത്ത് എന്നിവർ സംസാരിച്ചു.