സാമ്പത്തിക തട്ടിപ്പ്: മുണ്ടക്കയം മുൻ പഞ്ചായത്ത് സെക്രട്ടറിക്ക് പത്ത് വർഷം കഠിന തടവ്

Estimated read time 1 min read

സാമ്പത്തിക തട്ടിപ്പ് മുണ്ടക്കയം മുൻ പഞ്ചായത്ത് സെക്രട്ടറി ആർ.ശ്രീകുമാറിനെയാ ണ് കോട്ടയം വിജിലൻസ് കോടതി രണ്ട് വർഷം വീതം പത്ത് വർഷം കഠിന തടവും 95,000/- രൂപ പിഴയാ യും ശിക്ഷിച്ചത്. 2008 മുണ്ടക്കയം പഞ്ചായത്തിലേക്ക് തൊഴിലു റപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് കൃഷി ഉപകരണങ്ങൾ വാങ്ങിയതിൽ പത്തനംതിട്ട റെയ്ഡ്കോയുടെ വ്യാ ജ രസീത് ഉപയോഗിച്ച് കൃത്രിമം കാണിച്ച് 75,822/- രൂപ സർ ക്കാർ ഖജനാവിന് നഷ്ടം വരുത്തുകയ കേസിലാണ് കോട്ടയം എൻക്വയറി കമ്മീഷണർ ആന്റ് സ്പെഷ്യൽ ജഡ്‌ജ്, വിജിലൻസ് എം.മനോജ്. എൽ.എൽ.എം ശിക്ഷ വിധിച്ചത്.

You May Also Like

More From Author