എരുമേലി, മുണ്ടക്കയം സി എച്ച് സി കൾ കേന്ദ്രീകരിച്ച് ഭിന്നശേഷി കുട്ടികളുടെ സുര ക്ഷണത്തിനായി സ്വാന്തനം ഡി സബിലിറ്റി മാനേജ്മെൻ്റ് & ഏർലി ഇൻറർവെൻഷൻ സെൻ്റർ ആരംഭിക്കുമെന്ന് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്.2024-25 സാമ്പത്തിക വർഷത്തെ ബഡ്ജറ്റിലാണ് സുപ്രധാന പ്രഖ്യാപനം.

ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 500 ലേറെ വരുന്ന ഭിന്നശേഷി കുട്ടികൾക്ക് പ്രയോ ജനപ്രദമാകുന്നതാണ് സ്വാന്തനം ഡിസബിലിറ്റി മാനേജ്മെൻ്റ് & ഏർലി ഇൻറർവെൻഷ ൻ സെൻ്റർ.പദ്ധതിക്കായി ഉപകരണങ്ങൾ വാങ്ങാനും, ഡി.എം.സി.സജ്ജീകരിക്കാനും നോൺ റോഡ് മെയിൻ്റനൻസ് ഫണ്ടിൽ നിന്നും 75 ലക്ഷം രൂപയാണ് ബഡ്ജറ്റിൽ വകയി രുത്തിയിരിക്കുന്നത്. അതോടൊപ്പം ഡോക്ടർമാരുടെയും, വിദഗ്ധരുടെയും മറ്റു പാരാ മെഡിക്കൽ, അനുബന്ധ ജീവനക്കാരുടെയും വേതനം ഉൾപ്പെടെ അനുബന്ധ ചെലവു കൾക്കായി 75 ലക്ഷം രൂപ കൂടി വകയിരുത്തിയിട്ടുണ്ട്.ഇതിൽ 15 ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്തും 5 ലക്ഷം രൂപ വീതം മറ്റ് 7 പഞ്ചായത്തുകളും നീക്കിവയ്ക്കും.

മുണ്ടക്കയം സിഎച്ച്സി കേന്ദ്രികരിച്ച് മാമോഗ്രാം യൂണിറ്റ് ആരംഭിക്കാനും ബഡ്ജറ്റിൽ തുക അനുവദിച്ചിട്ടുണ്ട്.40 ലക്ഷം രൂപയാണ് പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്. വി വിധ പഞ്ചായത്തുകളുടെ പരിധിയിൽ കുടിവെള്ളമെത്തിക്കാൻ 51 ലക്ഷത്തി അറുപ ത്തി അയ്യായിരത്തി അറുനൂറ് രൂപയും ബഡ്ജറ്റിൽ ഉൾപ്പെടുത്തി.ഇതുൾപ്പെടെ 55 കോടി 11 ലക്ഷത്തി 84 രൂപ വരവും,54 കോടി 84 ലക്ഷത്തി അൻപത്തെണ്ണായിരത്തി 800 രൂപ ചെലവും 26 ലക്ഷത്തിനാല്പത്തിയോരായിരത്തി 284 രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.എസ് കൃഷ്ണകുമാർ അവതരിപ്പിച്ചത്.ബഡ്ജറ്റവതരണ യോഗത്തിൽ പ്രസിഡൻ്റ് അജിത രതീഷ് അധ്യക്ഷത വഹിച്ചു.