കണ്ണീർകടലായി സെൻ്റ് ആൻ്റണീസ്. പ്രിയ സഹപാഠിക്ക് വിടചൊല്ലി കൂട്ടുകാർ. കാ ഞ്ഞിരപ്പള്ളി ആനക്കല്ല് സെൻറ് ആൻ്റണീസ് പള്ളിയിൽ കുർബ്ബാന മധ്യേ കുഴഞ്ഞ് വീ ണ് മരിച്ച ആനക്കല്ല് സെൻ്റ് ആൻ്റണീസ് പബ്ളിക് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി മിലൻ പോളിന് സഹപാഠികൾ നിറകണ്ണുകളോടെ യാത്രാമൊഴിയേകി.
ഇന്നലെ വരെ ഓടിനടന്ന സ്കൂളിലെ ഓഡിറ്റോറിയത്തിൽ മിലൻ ചേതനയറ്റ് കിടന്നു. തന്നെ ഏറെ സ്നേഹിച്ച സഹപാഠികൾക്കും, അധ്യാപകർക്കും നടുവിൽ. കൈയിൽ കരുതിയ ഓരോ പിടി പുഷ്പങ്ങളും സമർപ്പിച്ച് പ്രിയ കൂട്ടുകാർ അവന് യാത്രാമൊഴി യേകി. കരഞ്ഞു തളർന്ന മാതാപിതാക്കൾ ആ കാഴ്ച്ചകൾ കാണാനാകാതെ വിതുമ്പി ക്കരഞ്ഞു.ആനക്കല്ല് സെൻ്റ് ആൻ്റണീസ് പബ്ളിക് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി മിലൻ പോളിന് സഹപാഠികൾ യാത്രാമൊഴിയേകുന്ന കാഴ്ച ഹൃദയ ഭേദകമായി മാറി.
കാഞ്ഞിരപ്പള്ളി ആനക്കല്ല് സെൻറ് ആൻ്റണീസ് പള്ളിയിൽ കുർബ്ബാന മധ്യേയാണ് ഞാ യറാഴ്ച രാവിലെ മിലൻ കുഴഞ്ഞ് വീണ് മരിച്ചത്.ആനക്കല്ല് നരിവേലി നെല്ലാക്കുന്നിൽ പോൾ ജേക്കബ് – സോണി മാത്യു ദന്പതികളുടെ ഏക മകനായിരുന്നു മിലൻ പോൾ. കുർബാനയിൽ പ്രാർഥന ചൊല്ലിക്കൊണ്ടിരിക്കെ മിലൻ പെട്ടെന്ന് പള്ളിക്കുള്ളിൽ ത ന്നെ കുഴഞ്ഞുവീഴുകയായിരുന്നു.ഉടൻ തന്നെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശു പത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഉച്ചകഴിഞ്ഞ് 2 മണിയോടെയാണ് മിലൻ്റെ മൃതദേഹം അവൻ പഠിച്ചിരുന്ന ആ നക്കല്ല് സ്കൂളിൽ എത്തിച്ചത്.തുടർന്ന് പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ സഹ പാഠികളും അധ്യാപകരുമൊന്നാകെ അന്തിമോപാചാരമർപ്പിച്ചു.സ്കൂൾ പ്രിൻസിപ്പാൾ ഫാ.ആൻ്റണി തോക്കനാട്ട് അവൻ്റെ ഓർമകൾ പങ്കുവച്ചു.
മിലൻ്റെ സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് ആനക്കല്ല് സെന്‍റ് ആന്‍റണീസ് പള്ളിയിൽ  കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് മാർ ജോസ് പുളിക്കലിന്റെ കാർമികത്വം നടന്നു.