കാഞ്ഞിരപ്പള്ളി രൂപത ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ കാഞ്ഞിരപ്പ ള്ളി പാസ്റ്ററല്‍ സെന്ററില്‍വച്ച് നടത്തിയ മിഷന്‍ ക്വിസ് 2023-ല്‍ പൊടിമറ്റം ഇടവക ഒന്നാം സ്ഥാനം നേടി. ഷെറിന്‍ മുഴയില്‍, ഐറിന്‍ രാമനാട്ട്, മാത്യു വെട്ടിക്കല്‍ എന്നി വരാണ് പൊടിമറ്റം ഇടവകയ്ക്ക് വേണ്ടി മത്സരത്തില്‍ പങ്കെടുത്തത്. ഇളങ്ങുളം ഇടവ ക രണ്ടാം സ്ഥാനവും, ചക്കുപള്ളം ഇടവക മൂന്നാം സ്ഥാനവും നേടി.

മേരികുളവും, ചേമ്പളവും യഥാക്രമം നാലും, അഞ്ചും സ്ഥാനങ്ങളില്‍ എത്തി. 75 ഇട വകകള്‍ പങ്കെടുത്ത ക്വിസ് മത്സരം കാഞ്ഞിരപ്പള്ളി രൂപത വൈസ് ചാന്‍സലര്‍ ഫാ. മാത്യു ശൗര്യാംകുഴി ഉദ്ഘാടനം ചെയ്തു. ഫാ. ജോസഫ് പുല്ലംപ്ലായില്‍ ക്വിസ് മാസ്റ്ററാ യിരുന്നു. രൂപത ചാന്‍സലര്‍ ഫാ. കുര്യന്‍ താമരശ്ശേരി ട്രോഫികളും സമ്മാനങ്ങളും വി തരണം ചെയ്തു.