എംജി: നാലുവർഷ ഡിഗ്രി മുഖാമുഖം മുണ്ടക്കയം സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂളിൽ വച്ച് തിങ്കളാഴ്ച്ച

Estimated read time 0 min read

എംജി യൂണിവേഴ്സിറ്റി ഈ വർഷം മുതൽ നടപ്പിലാക്കുന്ന 4വർഷ ഡിഗ്രി സംബന്ധിച്ച് വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും അധ്യാപകർക്കും പൊതുജനങ്ങൾക്കുമുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതിന് വേണ്ടി നടത്തുന്ന മുഖാമുഖം പരിപാടിതിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് മുണ്ടക്കയം സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂളിൽ വെച്ച് നടത്തും.

പെരുവന്താനം സെന്റ് ആന്റണീസ് കോളേജും മുണ്ടക്കയം സെന്റ് ജോസഫ്സ് സെൻട്ര ൽ സ്കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ പ്രോഗ്രാം എം ജി യൂണിവേഴ്സിറ്റി സി ൻഡിക്കേറ്റ് മെമ്പർ പ്രൊഫ.പി ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സെന്റ് ജോസഫ്സ് സെ ൻട്രൽ സ്കൂൾ പ്രിൻസിപ്പൽ ഫാ.തോമസ് നാലന്നടിയിൽ അധ്യക്ഷത വഹിക്കുന്ന യോ ഗത്തിൽ പെരുവന്താനം സെന്റ് ആന്റണീസ് കോളേജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി ആമുഖപ്രഭാഷണം നടത്തും.

തുടർന്ന് എംജി യൂണിവേഴ്സിറ്റി വിദഗ്ധ ടീം സുപർണ്ണ രാജുവിന്റെ നേതൃത്വത്തിൽ വിഷ യ അവതരണവും സംശയനിവാരണവും നടത്തും. യോഗത്തിൽ കെ രാജേഷ്, റ്റിജോ മോൻ ജേക്കബ്, ബോബി കെ മാത്യു, ജിജി നിക്കോളാസ്, ജിനു തോമസ്, ജസ്റ്റിൻ ജോ സ്, അക്ഷയ് മോഹൻദാസ് തുടങ്ങിയവർ സംസാരിക്കും. ഇതിനോടനുബന്ധിച്ച് ആർ ട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ് പ്രദർശനവും ഉണ്ടായിരിക്കും.

You May Also Like

More From Author

+ There are no comments

Add yours