കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാൾ വർഷങ്ങൾ ക്ക് ശേഷം പോലീസിന്റെ പിടിയിലായി. കൂവപ്പള്ളി കരോട്ട്തകടിയേൽ വീട്ടിൽ ശ്രീ ജിത്ത് (36)യാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തും ചേ  ർന്ന്  2018 ഡിസംബറിൽ കുറുവാമുഴി പാലം ഭാഗത്തുള്ള വീട്ടമ്മയുടെ വീട്ടിൽ അതി ക്രമിച്ചു കയറി ഇവരെ ആക്രമിക്കുകയും, തുടര്‍ന്ന്  കാഞ്ഞിരപ്പള്ളി പോലീസ് ഇയാ ളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പിന്നീട് കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി യ ഇയാള്‍ ഒളിവിൽ പോവുകയുമായിരുന്നു.
ഇത്തരത്തിൽ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞുവരുന്ന വരെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് എല്ലാ സ്റ്റേഷനു കൾക്കും നിർദ്ദേശം നല്‍കിയതിന്റെ  അടിസ്ഥാനത്തിൽ നടത്തിയ ശക്തമായ തിര ച്ചിലിനൊടുവിൽ ഇയാളെ പിടികൂടുകയായിരുന്നു. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എ ച്ച്.ഓ നിർമ്മൽ ബോസ്, എസ്.ഐ രാജേഷ്, സി.പി.ഓ മാരായ ശ്രീരാജ്, പീറ്റർ എന്നി വരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.