മാതാക്കള്‍ ഭാഗ്യവതികള്‍: മാര്‍ ജോസ് പുളിക്കല്‍

Estimated read time 1 min read

കാഞ്ഞിരപ്പള്ളി രൂപതാ മാതൃവേദി വാര്‍ഷികം തൂവാനിസാ സംഗമം പൊടിമറ്റം സെ ന്റ് മേരീസ് ഇടവകയില്‍ വച്ച് നടത്തപ്പെട്ടു. തൂവാനിസാ എന്ന വാക്കിന്റെ അര്‍ത്ഥം ഭാഗ്യവതിയെന്നതുപോലെ കര്‍ത്താവ് അരുളിച്ചെയ്ത കാര്യങ്ങള്‍ നിറവേറുമെന്ന് വി ശ്വ സിച്ച പരിശുദ്ധ അമ്മയെപ്പോലെ ജീവിതത്തിലെ പ്രതിസന്ധികളും, സന്തോഷങ്ങളും ദൈവം അനുഗ്രഹമാക്കി മാറ്റുമെന്ന് വിശ്വസിക്കുവാനും, ദൈവത്തില്‍ ആശ്രയിച്ച് മു ന്നേറുവാനും ഈ കാലഘട്ടത്തില്‍ ഓരോ അമ്മമാര്‍ക്കും, ഓരോ വ്യക്തികള്‍ക്കും സാ ധിക്കട്ടെയെന്നും പരി.കന്യകാമറിയത്തിന്റെ മനോഭാവത്തോടെ മുന്നേറുവാനും – അ ങ്ങ നെ തൂവാനിസാകളായിത്തീരുവാനും ഓരോ അമ്മമാര്‍ക്കും കഴിയട്ടെയെന്ന് മാര്‍ ജോസ് പുളിക്കല്‍. രൂപതാ മാതൃവേദി വാര്‍ഷികാഘോഷ ഉദ്ഘാടന സന്ദേശ ത്തില്‍ സൂചിപ്പിച്ചു. വാര്‍ഷികത്തില്‍ വനിതാ സംരഭകയായ നവ്യാ ബേക്കറി ഡയറക്ടര്‍ ജിജി ബിജുവിനെ ആദരിക്കുകയും നവസംരഭകരംഗത്തേക്ക് വനിതകള്‍ കടന്നു വരണ മെ ന്ന് മറുപടി പ്രസംഗത്തില്‍ ജിജി ബിജു മാതാക്കളെ ഓര്‍മിപ്പിക്കുകയും ചെയ്തു.

ഡയറക്ടര്‍ ഫാ.മാത്യു ഓലിക്കല്‍, പ്രസിഡന്റ് മേരിക്കുട്ടി പൊടിമറ്റത്തില്‍,  ആനി മേറ്റര്‍ സി.ജ്യോതി മരിയ സിഎസ്എന്‍, സലോമി മറ്റപ്പള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു. കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ കട്ടപ്പന, കാഞ്ഞിര പ്പള്ളി, എരുമേലി, ഫൊറോനാകളെ മികച്ച ഫൊറോനാകളായി തിരഞ്ഞെടുത്തു. മേ രികുളം, അഞ്ചലിപ്പ, സന്യാസിയോട, വെച്ചൂച്ചിറ, കാരികുളം എന്നീ ഇടവകകളെ മി കച്ച ഇടവകകളായും തിരഞ്ഞെടുത്ത് ആദരിക്കുകയും, രൂപതാ കലോത്സവത്തില്‍ പ്രഥമസ്ഥാനം നേടയവര്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കുകയും ചെയ്തു. രൂപതാ വികാ രി ജനറാള്‍ ഫാ.ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ ആശംസകള്‍ നേര്‍ന്നു. ജിജി ബിജു അനുഭവങ്ങള്‍ പങ്കുവച്ചു. രൂപതാ കലോത്സവത്തില്‍ ആദ്യസ്ഥാനം കിട്ടിയ പ്രോഗ്രാമു കള്‍ അവതരിപ്പിച്ചു. രുപതയിലെ 148 ഇടവകകളില്‍നിന്നുമുള്ള പ്രതിനിധികള്‍ വാര്‍ ഷികത്തില്‍ സംബന്ധിച്ചു.

You May Also Like

More From Author