യുവതിയുടെ മരണത്തിന് പിന്നില്‍ ഭര്‍ത്താവിന്റെ നിരന്തര മർദ്ദനം ഭർത്താവിനെ പോലീസ് അറസ്റ്റുചെയ്തു

Estimated read time 1 min read

എരുമേലി കൊല്ലമുള ചാത്തന്‍തറ ഡിസിഎല്‍പടി കരിങ്ങമാവില്‍ വീട്ടില്‍ കെ. എസ് .അരവിന്ദിനെയാണ് (സുമേഷ്-36) ഭാര്യ ടെസി (ജെനിമോള്‍-31) മരിച്ച സംഭവത്തില്‍ വെച്ചൂച്ചിറ പൊലീസ് അറസ്റ്റ് ചെയ്തത്.

നിരന്തരമായ ഗാര്‍ഹിക പീഡനവും മറ്റൊരു സ്ത്രീയുമായുള്ള ഭര്‍ത്താവിന്റെ അവി ഹിത ബന്ധം ചോദ്യം ചെയ്തതിലുള്ള ശാരീരിക മാനസിക പീഡനവുമാണ് ടെസിയു ടെ മരണത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങളാണ് സുമേഷിന്റെ പേരില്‍ ചുമത്തിയിട്ടുള്ളത്. ഇയാളെ കോ ട തിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ടെസി ആറ്റില്‍ ചാടിയ സ്ഥലത്തുനിന്നു ചെരിപ്പും മൊബൈല്‍ ഫോണും ഫോട്ടോയും 2 ഡെബിറ്റ് കാര്‍ഡുകളും പൊലീസ് കണ്ടെടുത്തിരുന്നു. ഭര്‍ത്താവുമായി ബന്ധമു ണ്ടാ യിരുന്ന യുവതിക്ക് ടെസി അയച്ച വാട്‌സ് ആപ്പ് സന്ദേശം കേസില്‍ വഴിത്തിരിവായി. 2010 മുതല്‍ പ്രണയത്തിലായിരുന്നു ടെസിയും അരവിന്ദും. കുടുംബ വിഹിതമായ കിട്ടിയ 8 പവനും 50,000 രൂപയും അരവിന്ദ് ചെലവഴിച്ചതായി പൊലീസ് പറഞ്ഞു.

You May Also Like

More From Author