പരിശുദ്ധ ഖുർആൻ അവതീർണമായ മാസമായ റമദാനിൽ ഖുർആൻ വിശ്വാസിക ൾ ക്ക് സംയമനത്തിൻ്റെയും സമാധാനത്തിന്റെയും പാഠമാണ് പകർന്ന് നൽകുന്നതെന്നും വിശുദ്ധമായ വ്രതത്തിൻ്റെ അലയൊലികൾ ജീവിതാവസാനം വരെ വിശ്വാസികൾ നി ലനിർത്തുമ്പോഴാണ് അതിൻ്റെ ആത്മാവിനെ തൊട്ടറിയുവാൻ വിശ്വാസികൾക്ക് സാ ധിക്കുന്നതെന്നും കാഞ്ഞിരപ്പള്ളി സലഫി മസ്ജിദിൽ ഐ.എസ്.എം. കോട്ടയം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച സൗഹൃദ ഇഫ്താർ സംഗമം. ഐ.എസ്.എം. നടത്തുന്ന മാതൃക പ്ര വർത്തനങ്ങൾ യുവന പ്രസ്ഥാനങ്ങൾക്ക് മാതൃകയായതായി പങ്കെടുത്ത അതിഥികൾ അഭിപ്രായപ്പെട്ടു. ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡണ്ട് നാസർ മുണ്ടക്കയം അദ്ധ്യക്ഷത വഹിച്ചു.

സംഗമം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ആർ. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. ഐ. എ സ്.എം ഹോം കെയർ പദ്ധതിയുടെ ഉദ്ഘാടനം മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻറ് അസീ സ് ബഡായിൽ നിർവഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി പി.എ. ഷമീർ, കാഞ്ഞിരപ്പ ള്ളി ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സുനിൽ തേനംമാക്കൽ, കെ.എൻ. അൻഷാദ്, സ ർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ സതീഷ് ചന്ദ്രൻനായർ, മുസ്ലിം ലീഗ് കാ ഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡണ്ട് പി.പി. ഇസ്മാഈൽ, സെക്രട്ടറി ടി.എ. ഷിഹാബുദ്ദീ ൻ, എസ്. ഇ.യു സംസ്ഥാന സെക്രട്ടറി പി.എ. ഷാഹുൽ ഹമീദ്, ഐഎസ്എം ജില്ലാ സെക്രട്ടറി അക്ബർ സ്വലാഹി, കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്ത് ട്രഷറർ മുഹ മ്മദ് നയാസ്, ഡപ്പൂട്ടി തഹസിൽദാർ അനൂപ് എ ലത്തീഫ്, പി.എസ്. സ്വലാഹുദ്ദീൻ, പി .എ. ഇബ്രാഹിം കുട്ടി, പി.ബി. ഫിറോസ് സ്വലാഹി, നജീബ് കാഞ്ഞിരപ്പള്ളി, വെൽ ഫെയർ പാർട്ടി മണ്ഡലം പ്രസിഡണ്ട് ഷാജഹാൻ, റഫീഖ്, സക്കീർ വല്ലം,ഷൈജു കള രിക്കൽ, ടി.പി. റിയാസ്, യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് യൂനസ്,സുനിൽ മഠത്തിൽ, എന്നിവർ പ്രസംഗിച്ചു.