കന്യാകാമറിയത്തെ വിളിച്ച് അപേക്ഷിക്കുന്നവർക്ക് കാരുണ്യം ലഭിക്കുമെന്ന് മാർ ജോർജ് ആലഞ്ചേരി

Estimated read time 0 min read

പരിശുദ്ധ കന്യാകാമറിയത്തെ വിളിച്ച് അപേക്ഷിക്കുന്നവർക്ക് അവിടുത്തെ കാരുണ്യം ലഭിക്കുമെന്ന് സീറോ മലബാർ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയപള്ളിയിൽ എട്ടുനോന്പ് തിരുനാളിനോടനുബന്ധിച്ച് വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു   മാർ ജോർജ് ആലഞ്ചേരി.  ദൈവകൃപയോടുള്ള വിധേയത്വമാണ് വിശ്വാസം എന്ന് പറയുന്നത്. ദൈവഭയത്തോടുള്ള വിശ്വസ്തയാണ് ദൈവകൃപയായി നമുക്ക് ലഭിക്കുന്നത്. മറ്റുള്ളവർക്ക് തടസം നിന്ന് ക്ലേശകരമാകുന്ന പ്രവർത്തനം നടത്തരുതെന്നും മാർ ജോർജ് ആലഞ്ചേരി കൂട്ടിച്ചേർത്തു.

You May Also Like

More From Author